'എം.പി സുധാകരനും യൂത്ത് കോണ്‍ഗ്രസും മാപ്പുപറയണം'
Oct 20, 2011, 10:38 IST
കണ്ണൂര്‍: നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഗുണകരമാവേണ്ട കണ്ണൂര്‍ റെയില്‍വേസ്റ്റേഷനിലെ പുതിയ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത് തടഞ്ഞ കെ.സുധാകരന്‍ എംപിയും യൂത്ത് കോണ്‍ഗ്രസും ജനങ്ങളോട് മാപ്പ് പറയണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി ആവശ്യപ്പെട്ടു. ടിക്കറ്റ് കൗണ്ടര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് സഹായകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ജനപ്രതിനിധികള്‍ ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും ബിജു മുന്നറിയിപ്പ് നല്‍കി. ചടങ്ങില്‍ ടി.എ.റിതേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.സി.മനോജ്, കെ.പ്രശോഭ് എന്നിവര്‍ പ്രസംഗിച്ചു. ഒ.പി.ജിതേഷ്, എന്‍.കെ.സുമിത്ത്, കെ.വിബിന്‍, വി.കെ.പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kannur, Yuvamorcha,youth-congress,K.Sudhakaran-MP