ആറളത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു
Sep 25, 2011, 23:48 IST
ഇരിട്ടി: ആറളം ആദിവാസി പുനരധിവാസമേഖലയില്‍ എലിപ്പനിയും മഞ്ഞപ്പിത്തവും പടര്‍ന്നുപിടിക്കുമ്പോഴും ആരോഗ്യവകുപ്പിന് അലംഭാവം. സ്‌കൂള്‍ വിദ്യാര്‍ഥിനി ഉള്‍പ്പെടെ ഇരുപതോളം പേര്‍ മഞ്ഞപ്പിത്തവും നാല് ആദിവാസികള്‍ എലിപ്പനിയും ബാധിച്ചു ജില്ലയിലെ വിവിധ ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമായി കഴിയുകയാണ്. എന്നിട്ടും പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പ് നടത്താനോ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാനോ ആരോഗ്യവകുപ്പ് തയാറായിട്ടില്ല.
നൂറുകണക്കിന് ആദിവാസികളാണ് ഇവിടെനിന്നു ദിനംപ്രതി ഇരിട്ടി, പേരാവൂര്‍ താലൂക്ക് ആശുപത്രികളില്‍ ചികിത്സതേടുന്നത്. മൂവായിരത്തോളം ആദിവാസി കുടുംബങ്ങളാണ് ഇവിടെ ഇപ്പോഴുള്ളത്. സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് സബ്‌സെന്ററുകള്‍ അനുവദിച്ചെങ്കിലും ബ്ലോക്ക് പഞ്ചായത്തധികൃതരുടെ മെല്ലെപ്പോക്ക് കാരണം തുടര്‍പ്രവര്‍ത്തനം വൈകിയിരിക്കുകയാണ്. അതിനാല്‍ മെഡിക്കല്‍ ക്യാമ്പുകളെങ്കിലും സംഘടിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.