ആകാശവാണിയുടെ 'ഞാന്‍ കര്ഷകന്' രണ്ടാം ഘട്ടം കാസര്‍കോട്ട്
Sep 3, 2014, 17:00 IST
കണ്ണൂര്‍: (www.kasargodvartha.com 03.09.2014) സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക വൃത്തിയോട് താല്പര്യം ജനിപ്പിക്കുന്നതിനായി ആകാശവാണി കണ്ണൂര്‍ നിലയം 'ഞാന്‍ കര്ഷകന്' എന്ന പേരില്‍ പ്രത്യേക പരിപാടി ഒരുക്കുന്നു. കാര്‍ഷിക വൃത്തിയെ ഉപജീവനമാര്‍ഗമായി അഭിമാനത്തോടെ ഏറ്റെടുക്കാന്‍ തയ്യാറുള്ള തലമുറയെ സൃഷ്ടിച്ചെടുക്കുന്നതിനായുള്ള ഈ പരിപാടിയില്‍ കൂണ് കൃഷി, വിത്തുല്‍പ്പാദനം, ജൈവരീതിയിലൂടെയുള്ള പഴം - പച്ചക്കറികൃഷി എന്നീ മൂന്ന് മേഖലകളെയാണ് ഉള്‍പ്പെടുത്തുക. കാര്‍ഷിക സര്‍വകലാശാല, കൃഷി - മൃഗ സംരക്ഷണ വകുപ്പുകള്‍, കൃഷി വിജ്ഞാന കേന്ദ്രം, ആത്മ, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പരിപാടിയുടെ ആദ്യഘട്ടം കണ്ണൂര്‍ ജില്ലയിലും രണ്ടാംഘട്ടം കാസര്‍കോട് ജില്ലയിലും ആരംഭിക്കുമെന്ന് ആകാശവാണി പ്രോഗ്രാം മേധാവി കെ. ബാലചന്ദ്രന് അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ എല്ലാ ഹൈസ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. കാര്‍ഷിക മേഖലയെക്കുറിച്ചുള്ള പാഠങ്ങളുള്‍ക്കൊള്ളുന്ന പ്രക്ഷേപണ പരമ്പര സെപ്തംബര്‍ മൂന്നാം വാരത്തോടെ ആരംഭിക്കും. ഇതിന്റെ ഭാഗമായി നടത്തുന്ന നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി പ്രൊജക്ടുകള്‍ തയ്യാറാക്കുകയാണ് സ്കൂളുകളും കോളജുകളും ചെയ്യേണ്ടത്. ഇവര്‍ സമര്‍പ്പിക്കുന്ന പ്രൊജക്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ 20 ഹൈസ്കൂളുകളെയും അഞ്ച് കോളജുകളെയും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും.
കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ നല്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് പുറമെ വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ വിത്തും തൈകളും ലഭ്യമാക്കുന്നതാണ്. ഈ വര്‍ഷം വിദ്യാലയങ്ങളില്‍ നിന്ന് വിളവെടുക്കുന്ന ഉത്പന്നങ്ങള്‍ വില്പന നടത്തുന്നതിനായി പ്രത്യേക വിപണി ഒരുക്കും. വിവിധ ഘട്ടങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിദഗ്ധര്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് നിര്‍ദേശം നല്‍കുകയും മികച്ച പ്രൊജക്ടിന് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കുന്നതുമാണ്.
ഇതോടൊപ്പം കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ഷിക ക്വിസ് മത്സരവും സംഘടിപ്പിക്കും. കാര്‍ഷിക മേഖലയിലെ വിദ്യാഭ്യാസ തൊഴിലവസരങ്ങളെക്കുറിച്ച് ബോധവല്ക്കരിക്കന്നതിനായി കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി അഗ്രി കരിയര്‍ ക്ലിനിക്കും സംഘടിപ്പിക്കുന്നുണ്ട്.
പടന്നക്കാട് കാര്‍ഷിക കോളജില്‍ നടന്ന യോഗത്തില്‍ കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ (എക്സറ്റന്ഷന്) ഡോ. പി.വി ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. പടന്നക്കാട് കാര്‍ഷിക കോളജ് അസോസിയേറ്റ് ഡീന്‍ ഡോ. എം. ഗോവിന്ദന് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി. ജയരാജന്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ പ്രസന്നകുമാരി, അസി. പ്രൊജക്ട് ഡയറക്ടര്‍ ജെയിന് ജോര്‍ജ്, ആകാശവാണി കണ്ണൂര്‍ നിലയം പ്രോഗ്രാം മേധാവി കെ. ബാലചന്ദ്രന്, പ്രോഗ്രാം എക്സിക്യൂട്ടിവ് പി.വി പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kannur, Agriculture, Kerala, Akashavani, Radio, Project, School, College, Akashvani cultivation programme.
Advertisement: