അശ്ലീല സന്ദേശം: വിദ്യാര്‍ത്ഥികള്‍ പിടിയില്‍
Nov 3, 2011, 15:00 IST
പയ്യന്നൂര്‍: ഇന്റര്‍നെറ്റില്‍ അധ്യാപകന്റെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല സന്ദേശമയച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കരിവെള്ളൂര്‍ എസ്.പി സ്മാരക സ്‌കൂളിലെ അധ്യാപകന്‍ പ്രമോദിന്റെ പേരിലാണ് ഇതേ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ വ്യാജ അശ്ലീല സന്ദേശമയച്ചത്. അധ്യാകന്റെ സുഹൃത്തുക്കള്‍ പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് വിദ്യാര്‍ത്ഥികള്‍ പിടിയിലായത്.
Keywords: Payyanur, Message, Student, Teacher