അല്‍മഖര്‍ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പ് ബുധനാഴ്ച; കര്‍മങ്ങള്‍ ചെയ്തുനോക്കി ഹജ്ജിന് ഒരുക്കം
Sep 20, 2011, 19:46 IST
കണ്ണൂര്‍: വിശുദ്ധ കഅ്ബ കണ്‍കുളിര്‍ക്കെ കാണാനുള്ള ഉത്കഠമായ ആഗ്രഹം മനസ്സില്‍ സൂക്ഷിച്ച് ഹജ്ജാജികള്‍ യാത്രക്കുള്ള ഒരുക്കങ്ങളാരംഭിച്ചു. തിരുറൗളയില്‍ ഹബീബിന്റെ ചാരത്ത് അണയാനാശിച്ച് മനസ്സ് വെമ്പല്‍ കൊള്ളുകയാണ് ഹാജിമാര്‍. ഹജ്ജിന്റെ പ്രധാന കര്‍മങ്ങളായ സഫാ മര്‍വക്കിടയിലൂടെയുള്ള നടത്തവും ജംറകളില്‍ കല്ലെറിയലും മിനയില്‍ രാപാര്‍ക്കലും അറഫയില്‍ താമസിക്കലും കഅ്ബ ത്വവാഫ് ചെയ്യലും എല്ലാം മനസ്സില്‍ രുപപ്പെടുത്തിയാണ് ഹജ്ജിന് യാത്രപോകുന്നവര്‍ ദിവസങ്ങള്‍ നീക്കുന്നത്.
ഹാജിമാര്‍ക്ക് ഹജ്ജിന്റെ കര്‍മങ്ങള്‍ പ്രായോഗികമായി ചെയ്തുകാണിക്കുന്നതിനുള്ള വിപുലമായ ക്യാമ്പ് ബുധനാഴ്ച തളിപ്പറമ്പ് നാടുകാണി ദാറുല്‍ അമാന്‍ ക്യാമ്പസില്‍ നടക്കും. കര്‍മങ്ങള്‍ തെറ്റുകൂടാതെ ചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് ക്യാമ്പ് പ്രാധാന്യം നല്‍കുന്നത്. പ്രധാന കേന്ദ്രങ്ങളായ കഅ്ബ, ജംറകള്‍, മസ്അ തുടങ്ങിയവ പ്രതീകാത്മകമായി അല്‍മഖര്‍ ക്യാമ്പസില്‍ നിര്‍മിച്ചിട്ടുണ്ട്. നിസ്‌കാരം, ഭക്ഷണം, പ്രാഥമിക കര്‍മങ്ങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍, സ്വകാര്യ ഗ്രൂപ്പുകള്‍വഴി പോകുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. സ്ത്രീകള്‍ക്ക് പ്രത്യേക പന്തലും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി അമാനീസ് അസോസിയേഷനാണ് ഹാജിമാര്‍ക്ക് ആത്മീയാനുഭൂതി പകരുന്ന പ്രാക്ടിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉത്തര കേരളത്തിലെ വലിയ ഹജ്ജ് ക്യാമ്പിന് രണ്ടായിരത്തിലേറെ ഹാജിമാര്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 8.30ന് രജിസ്‌ത്രേഷന്‍ ആരംഭിക്കും. കന്‍സുല്‍ഉലമ കെ.പി ഹംസ മുസ്‌ലിയാര്‍ ചിത്താരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുര്‍റഹിമാന്‍ ദാരിമി ക്യാമ്പിന് നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്രി പ്രാര്‍ഥന നിര്‍വഹിക്കും.
വൈകിട്ട് അല്‍മഖര്‍ ബനാത്ത് യതീംഖാന അന്തേവാസികള്‍ക്കൊപ്പം പ്രത്യേക പ്രാര്‍ഥനയും നടക്കും.
Reported by: സി.എം.എ ഹകിം

Keywords: Hajj, Kannur, ഹാജിമാര്‍, കഅ്ബ, കണ്ണൂര്‍, അല്‍മഖര്‍,Camp, ക്യാമ്പ്.