സ്വര്‍ണ്ണമാലയെ ചൊല്ലി ഭര്‍ത്താക്കന്മാര്‍ ഏറ്റുമുട്ടി
Feb 21, 2012, 15:59 IST
കാഞ്ഞങ്ങാട് : രണ്ടര പവന്റെ സ്വര്‍ണ്ണമാല കാണാതായ പ്രശ്‌നം സ്വകാര്യ ക്ലിനിക് ജീവനക്കാരികളുടെ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സംഘട്ടനത്തിന് കാരണമായി. നോര്‍ത്ത് കോട്ടച്ചേരിയി ലെ സ്വകാര്യ ക്ലിനിക്കില്‍ ജീവനക്കാരികളായ ചാലിങ്കാല്‍ സ്വദേശിനിയുടെയും കിഴക്കുംകര സ്വദേശിനിയുടെയും ഭര്‍ത്താക്കന്മാര്‍ തമ്മിലാണ് ആശുപത്രി വരാന്തയില്‍ മല്‍പ്പിടുത്തത്തിലേര്‍പ്പെട്ടത്. തിങ്കളാഴ്ച ചാലിങ്കാല്‍ സ്വദേശിനിയായ ജീവനക്കാരിയുടെ രണ്ടര പവന്റെ മാല പൊട്ടിയതിനെതുടര്‍ന്ന് മാല തന്റെ ബാഗിലിടണമെന്ന് ആവശ്യപ്പെട്ട് കിഴക്കുംകര സ്വദേശിനിയായ ജീവനക്കാരിയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ചാലിങ്കാല്‍ യുവതി ബാഗ് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണമാല കണ്ടില്ല.
ഇതേ തുടര്‍ന്ന് ആശുപത്രി മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും മാല കണ്ടെത്തിയില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താ ന്‍ മാല ബാഗില്‍ തന്നെ വെച്ചിരുന്നുവെന്നായിരുന്നു കിഴക്കുംകര യുവതിയുടെ മറുപടി.
മാലപ്രശ്‌നം ആശുപത്രിയില്‍ ചൂടുപിടിച്ചതോടെ പ്രശ്‌നത്തില്‍ ജീവനക്കാരികളുടെ ഭര്‍ത്താക്കന്മാര്‍ ഇടപെട്ടു. ചൊവ്വാഴ്ച രാവിലെ ചാലിങ്കാല്‍ യുവതിയുടെയും കിഴക്കുംകര യുവതിയുടെയും ഭര്‍ത്താക്കന്മാര്‍ കാണാതായ മാലയെചൊല്ലി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. ചാലിങ്കാല്‍ യുവതിയുടെ മാല കിഴക്കുംകര യുവതി മോഷ്ടിച്ചുവെന്ന തരത്തില്‍ ചാലിങ്കാല്‍ സ്വദേശിനിയുടെ ഭര്‍ത്താവ് സംസാരിച്ചതോടെ രണ്ട് ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ആശുപത്രി വരാന്തയില്‍ പൊരിഞ്ഞ സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടെ ആശുപത്രിയിലെ വെയ്സ്റ്റ് ബോക്‌സില്‍ നിന്ന് മാല ലഭിച്ചതോടെയാണ് സംഘട്ടനത്തില്‍ നിന്ന് ഇരുവരും പിന്മാറിയത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.

Keywords: Kanhangad, Clash, Husband's, Gold chain, സ്വര്‍ണ്ണമാല, കാഞ്ഞങ്ങാട്, ഏറ്റുമുട്ടി