city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.ഐ.ടി.യു.സം­സ്ഥാ­ന­സ­മ്മേ­ള­നം: പ്രച­ര­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ഊര്‍­ജിതം

സി.ഐ.ടി.യു.സം­സ്ഥാ­ന­സ­മ്മേ­ള­നം: പ്രച­ര­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ഊര്‍­ജിതം

കാസര്‍­കോട് : ജ­നു­വ­രി 12 മു­തല്‍ 14 വ­രെ ന­ട­ക്കു­ന്ന സി.ഐ.ടി.യു. സംസ്ഥാ­ന സ­മ്മേ­ള­ന­ത്തി­ന്റെ പ്ര­ച­ര­ണാര്‍­ത്ഥം ജില്ല­യി­ലാ­കെ വി­പു­ലമാ­യ പ­രി­പാ­ടി­കള്‍ ന­ട­ന്നു­വ­രി­ക­യാ­ണെ­ന്ന് സം­ഘാ­ട­കര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു. കേ­ന്ദ്ര സം­ഘാ­ട­ക സ­മി­തി­ക്ക് കീ­ഴില്‍ ഏ­രി­യാ പ­ഞ്ചായ­ത്ത് വാര്‍­ഡു­ത­ല സം­ഘാ­ട­ക സ­മി­തി­ക­ളു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണ് പ്ര­വര്‍­ത്ത­ന­ങ്ങള്‍ ന­ട­ക്കു­ന്ന­ത്.

സ­മ്മേ­ള­ന­ത്തി­ന്റെ സ­ന്ദേ­ശം മു­ഴു­വന്‍ വീ­ടു­ക­ളിലും എ­ത്തി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി തൊ­ഴി­ലാ­ളി­ക­ളു­ടെ സ്­ക്വാ­ഡു­കള്‍ ഗൃ­ഹ­സ­ന്ദര്‍ശ­നെ ന­ട­ത്തി­വ­രി­ക­യാണ്. ഡി­സം­ബര്‍ 16,23 തീ­യ­തി­ക­ളി­ലാ­യി ന­ട­ന്ന ഗൃ­ഹ­സ­ന്ദര്‍­ശ­ന­ത്തി­ലൂ­ടെ ആ­യി­ര­ക്ക­ണ­ക്കി­ന് വീ­ടു­ക­ളില്‍ സ­ന്ദേ­ശ­മെ­ത്തി­ക്കാ­നാ­യി.30 നും പ്ര­വര്‍­ത്ത­കര്‍ ഗൃ­ഹ­സ­ന്ദര്‍ശ­നം ന­ട­ത്തും.

സ­മ്മേ­ള­ന ചെ­ല­വി­നാ­യി 10 രൂ­പ­യു­ടെ കൂ­പ്പ­ണു­കള്‍ ഉ­പ­യോ­ഗി­ച്ച് ന­ടത്തി­യ ഫ­ണ്ട് സം­ഭ­ര­ണ­ത്തോ­ട് ആ­വേ­ശ­ക­രമാ­യ പ്ര­തി­ക­ര­ണ­മാ­ണ് ജ­ന­ങ്ങ­ളില്‍ നി­ന്നു­ണ്ടാ­യ­ത്.ഫ­ണ്ട് സം­ഭ­രി­ക്കു­ന്ന­തി­നാ­യി ഡി­സം­ബര്‍ 30 ന് ര­ണ്ട് പ്ര­ചാ­ര­ണ ജാ­ഥ­കള്‍ ജില്ല­യില്‍ പ്ര­ചാര­ണം ന­ട­ത്തും.സംസ്ഥാ­ന സെ­ക്രട്ട­റി പി.ന­ന്ദ­കു­മാര്‍ ന­യി­ക്കു­ന്ന തെ­ക്കന്‍ ജാ­ഥ രാ­വി­ലെ ഒന്‍­പതി­ന് തൃ­ക്ക­രി­പ്പൂ­രില്‍ ആ­രം­ഭി­ച്ച് വൈ­കി­ട്ട് ആ­റി­ന് കാ­ഞ്ഞ­ങ്ങാ­ട് കോ­ട്ട­ച്ചേ­രി­യില്‍ സ­മാ­പി­ക്കും.

സംസ്ഥാ­ന സെ­ക്രട്ട­റി ടി.പി.രാ­മ­കൃ­ഷ്­ണന്‍ ന­യി­ക്കു­ന്ന വ­ട­ക്കന്‍ മേഖലാ ജാ­ഥ രാ­വി­ലെ ഒന്‍­പ­തി­ന് മ­ഞ്ചേ­ശ്വ­രം തു­ഞ്ച­ത്തൂ­രില്‍ ആ­രം­ഭി­ച്ച് വൈ­കി­ട്ട് ആ­റി­ന് കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡില്‍ സ­മാ­പി­ക്കും.സ­മ്മേ­ള­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് വിവി­ധ വി­ഷ­യങ്ങ­ളെ ആ­സ്­പ­ദ­മാ­ക്കി ഏ­രി­യാ കേ­ന്ദ്ര­ങ്ങ­ളില്‍ ന­ട­ക്കു­ന്ന 14 സെ­മി­നാ­റു­ക­ളില്‍ അ­ഞ്ചെ­ണ്ണം പൂര്‍­ത്തി­യാ­യി.ജ­നുവ­രി ഏ­ഴി­ന് സെ­മി­നാ­റു­കള്‍ പൂര്‍­ത്തി­യാ­കും. ജില്ല­യി­ലെ നാ­ലു കേ­ന്ദ്ര­ങ്ങ­ളി­ലാ­യി കായി­ക മ­ത്സ­ര­ങ്ങള്‍ സം­ഘ­ടി­പ്പി­ച്ചി­ട്ടു­ണ്ട്.കു­റ്റി­ക്കോ­ലില്‍ വോളി­ബോള്‍ മത്സ­രം ന­ട­ത്തി.29 ന് ബ­ദി­യ­ടു­ക്ക­യില്‍ ക്രിക്ക­റ്റ് ,30 ന് ചെ­റു­വ­ത്തൂ­രില്‍ ക­ബ­ഡി,ജ­നുവ­രി ആ­റി­ന് പുല്ലൂ­രില്‍ ക­മ്പവ­ലി മ­ത്സ­രവും ന­ട­ക്കും.

ജ­നുവ­രി ര­ണ്ടി­ന് പ­കല്‍ മൂ­ന്നി­ന് രാ­ജ­പുര­ത്ത് അ­ഴി­മ­തി­യു­ടെ വേ­രു­കള്‍ ഇ­ന്ത്യന്‍ രാ­ഷ്ട്രീ­യ­ത്തില്‍ എ­ന്ന വി­ഷ­യ­ത്തില്‍ ന­ട­ക്കു­ന്ന സെ­മി­നാ­റില്‍ പ്ര­തി­പ­ക്ഷ­നേ­താ­വ് വി.എ­സ്.അ­ച്ചു­താ­ന­ന്ദന്‍ ഉല്‍­ഘാട­നം ചെ­യ്യും.മൂ­ന്നി­ന് രാ­വി­ലെ പ­ത്തി­ന് പെ­രു­മ്പ­ള­യില്‍ ന­ട­ക്കു­ന്ന കാര്‍ഷി­ക മേ­ഖ­ല നേ­രി­ടു­ന്ന വെല്ലു­വി­ളി­കള്‍ എ­ന്ന സെ­മിനാര്‍ സി.പി.ഐ.എം.പോ­ളി­റ്റ് ബ്യൂറോ അം­ഗം കോ­ടി­യേ­രി ബാ­ല­കൃ­ഷ്­ണന്‍ ഉല്‍­ഘാട­നം ചെ­യ്യും.ആ­റി­ന് പ­കല്‍ മൂ­ന്നു­മ­ണി­ക്ക് മ­തവും രാ­ഷ്ട്രീ­യവും എ­ന്ന വി­ഷ­യ­ത്തില്‍ ഹൊ­സ­ങ്ക­ടി­യില്‍ ന­ട­ക്കു­ന്ന സെ­മി­നാര്‍ സി.ഐ.ടി.യു സംസ്ഥാ­ന സെ­ക്രട്ട­റി എ­ളമ­രം കരീം ഉല്‍­ഘാട­നം ചെ­യ്യും.ഏഴി­ന് പ­കല്‍ മൂ­ന്നി­ന് തൊ­ഴി­ലാ­ളി വര്‍­ഗവും സ്­ത്രീ­ക­ളു­ടെ പ്ര­ശ്‌­ന­ങ്ങളും എ­ന്ന വി­ഷ­യ­ത്തില്‍ കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡ് പ­രി­സര­ത്ത് ന­ട­ക്കു­ന്ന സെ­മി­നാര്‍ സി.പി.ഐ.എം.കേ­ന്ദ്ര­ക­മ്മി­റ്റി­യം­ഗം പി.കെ.ശ്രീ­മ­തിയും സി.ഐ.ടി.യു.ദേശീ­യ സെ­ക്രട്ട­റി കെ.കെ.ദി­വാ­ക­രനും പ­ങ്കെ­ടു­ക്കും.

ട്രേ­ഡ് യൂ­ണി­യന്‍ ഐ­ക്യ­ത്തി­ന്റെ ഇന്ന­ത്തെ പ്രസ­ക്തി എ­ന്ന വി­ഷ­യ­ത്തില്‍ ബ­ദി­യ­ഡു­ക്ക­യില്‍ ന­ട­ക്കു­ന്ന സെ­മി­നാര്‍ സി.ഐ.ടി.യു. സംസ്ഥാ­ന സെ­ക്രട്ട­റി ആ­ന­ത്ത­ല­വ­ട്ടം­ആ­ന­ന്ദന്‍ ഉല്‍­ഘാട­നം ചെ­യ്യും.സ­മ്മേ­ള­ന­ത്തി­ന്റെ ഉല്‍­ഘാ­ട­ന ദി­വ­സ­മാ­യ 12 ന് പ­കല്‍ മൂ­ന്നി­ന് കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡി­ന് സ­മീ­പം ന­ട­ക്കു­ന്ന മ­ത­നി­ര­പേ­ക്ഷ­ത നേ­രി­ടു­ന്ന വെല്ലു­വി­ളി­കള്‍ എ­ന്ന വി­ഷ­യ­ത്തി­ലു­ള്ള സെ­മി­നാര്‍ സി.പി.ഐ.എം.സംസ്ഥാ­ന സെ­ക്രട്ട­റി പി­ണ­റാ­യി വി­ജ­യന്‍ ഉല്‍­ഘാട­നം ചെ­യ്യും.മുസ്ലീം ലീ­ഗ ദേശീ­യ സെ­ക്രട്ട­റി ഇ.ടി.മു­ഹമ്മ­ദ് ബ­ഷീര്‍, എ.ഐ.ടി.യു.സി. സംസ്ഥാ­ന ജ­ന­റല്‍ സെ­ക്രട്ട­റി കാ­നം രാ­ജേ­ന്ദ്രന്‍,കോണ്‍­ഗ്ര­സ് എ­സ്.സംസ്ഥാ­ന പ്ര­സിഡന്റ് ക­ട­ന്നപ്പ­ള്ളി രാ­മ­ച­ന്ദ്രന്‍ തു­ട­ങ്ങി­യ­വര്‍ പ­ങ്കെ­ടു­ക്കും.

ജ­നുവ­രി ഒ­ന്നി­ന് പ­താ­ക­ദി­നം ആ­ച­രി­ക്കും.മു­ഴു­വന്‍ തൊ­ഴില്‍ കേ­ന്ദ്ര­ങ്ങ­ളിലും സി.ഐ.ടി.യു. അം­ഗ­ങ്ങ­ളു­ടെ വീ­ട്ടിലും പതാ­ക ഉ­യര്‍­ത്തും.സ­മ്മേ­ള­ന വി­ജ­യ­ത്തി­നാ­യി രൂ­പീ­ക­രി­ച്ച സ­ബ്­ക­മ്മി­റ്റി­ക­ളു­ടെ പ്ര­വര്‍­ത്ത­നവും ഊര്‍­ജി­ത­മാ­യി ന­ട­ക്കു­ക­യാണ്. പ്ര­ചാ­ര­ണ­ത്തി­നാ­യി സ്ഥാ­പിച്ച ബോര്‍­ഡു­കള്‍ സാ­മൂ­ഹ്യ ദ്രോ­ഹി­കള്‍ ന­ശി­പ്പി­ക്കു­ക­യു­ണ്ടാ­യി.ഇ­ത്ത­ര­ക്കാ­രെ ഒ­റ്റ­പ്പെ­ടു­ത്താന്‍ ജ­ന­ങ്ങ­ള്‍ മു­ന്നോ­ട്ടി­റ­ങ്ങ­ണം.14 ന് ന­ട­ക്കു­ന്ന ബ­ഹു­ജ­ന പ്ര­ക­ട­ന­ത്തില്‍ മു­ഴു­വന്‍ പ്ര­വര്‍­ത്ത­ക­രെയും അ­ണി­നി­ര­ത്താ­നു­ള്ള പ്ര­വര്‍­ത്ത­നവും ന­ട­ന്നു­വ­രി­ക­യാണ്. സ­മ്മേള­നം വി­ജ­യ­ക­ര­മാ­ക്കാന്‍ മു­ഴു­വന്‍ തൊ­ഴി­ലാ­ളി­ക­ളോടും ബ­ഹു­ജന­ങ്ങ­ളോടും അ­ഭ്യര്‍­ത്ഥി­ക്കുന്നു.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ സ്വാ­ഗ­ത­സം­ഘം ജ­ന­റല്‍ കണ്‍­വീ­നര്‍ പി.രാ­ഘവന്‍, സംസ്ഥാന വൈ­സ്­പ്ര­സിഡന്റ് എ.കെ.നാ­രാ­യ­ണന്‍,ജില്ലാ ജ­ന­റല്‍ സെ­ക്രട്ട­റി ടി.കെ.രാ­ജന്‍,ട്ര­ഷ­റര്‍ യു.ത­മ്പാന്‍ നാ­യര്‍,വൈ­സ് പ്ര­സിഡന്റ് അ­ഡ്വ.പി.അ­പ്പു­ക്കു­ട്ടന്‍ എ­ന്നി­വര്‍ പ­ങ്കെ­ടുത്തു.

Keywords:  CITU, State-conference, Kasaragod, District, House, Kanhangad, Kottacheri, Secretary, Manjeshwaram, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia