സി.ഐ.ടി.യു സമരം; ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ കോടതി ഇടപെട്ടു
Jun 29, 2012, 16:53 IST
കാഞ്ഞങ്ങാട്: തൊഴില്‍ പ്രശ്‌നത്തിന്റെ പേരില്‍ സി.ഐ.ടി.യു സമരത്തെ തുടരന്ന് സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തസംഭവത്തില്‍ കോടതി ഇടപെട്ടു.
രാവണീശ്വരം സ്വദേശി കുഞ്ഞമ്പുവിന്റെ ശ്രീരാഗ് ബസ്സാണ് ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. സി.ഐ.ടി.യു പ്രവര്‍ത്തകനായ കണ്ടക്ടര്‍ക്ക് തൊഴില്‍ നിഷേധിച്ചതായി ആരോപിച്ചായിരുന്നു സി.ഐ.ടി.യു. ശ്രീരാഗ് ബസ്സിനെതിരെ സമരം പ്രഖ്യാപിച്ചത്.
പ്രശ്‌നം പരിഹരിക്കാതെ ബസ് സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു വ്യക്തമാക്കിയതോടെ സംഘര്‍ഷമുടലെടുക്കുകയും ബസ് പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയുമായിരുന്നു.
സി.ഐ.ടി.യു. നടപടിക്കെതിരെ ബസ്സുടമ കുഞ്ഞമ്പു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുഞ്ഞമ്പുവിന്റെ ഹരജി പരിഗണിച്ച ഹൈക്കോടതി, ഹൊസ്ദുര്‍ഗ് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ബസ്സില്‍ തൊഴില്‍ പ്രശ്‌നം നിലനില്‍ക്കുന്നതായി വ്യക്തമാക്കി, പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കുഞ്ഞമ്പുവിന്റെ പരാതി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Keywords: Kanhangad, Court, CITU, Bus, Police custody