വ്യാപാരി മുട്ടുന്തല ഹമീദ് നിര്യാതനായി
Mar 11, 2012, 11:07 IST
Muttumthala Hmeed |
പരേതനായ മുട്ടുന്തല സി.എച്ച്. അബ്ദുല്റഹ്മാന് മാസ്റ്റര്‍ ഹാജിയുടെയും മാണിക്കോത്ത് ഖദീജയുടെയും മകനാണ്. ദീര്‍ഘകാലം ഷാര്‍ജയില്‍ വ്യാപാരം നടത്തിയിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വ്യാപാരം നടത്തി വരികയായിരുന്നു. മക്കളില്ല.
കാസര്‍കോട്ടെ പരേതനായ തുരുത്തി പോക്കറിന്റെ മകള്‍ ആസ്യബി ഹജ്ജുമ്മയാണ് ഭാര്യ. ഷാര്‍ജയിലെ വ്യാപാരികളായ മുട്ടുന്തല അബ്ദുല്‍ഖാദര്‍ ഹാജി, അസൈനാര്‍ ഹാജി, പരേതനായ മുഹമ്മദ് ഹാജി, തൊട്ടി അസൈനാരുടെ ഭാര്യ മറിയമ്മ, മഞ്ചേശ്വരത്തെ ജമീല, എന്നിവര്‍ സഹോദരങ്ങളാണ്. മയ്യത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുട്ടുന്തല ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
Keywords: Muttumthala Hameed, Obituary, Kanhangad, Kasaragod