വ്യാജചികിത്സ ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചു
Apr 9, 2012, 16:12 IST
കാഞ്ഞങ്ങാട്: സ്ത്രീയുടെ നേതൃത്വത്തില്‍ വ്യാജ ചികിത്സ നടത്തുന്നതിനെ ചോദ്യം ചെയ്ത യുവാവിനെ സ്ത്രീയുടെ സഹോദരന്‍ മര്‍ദ്ദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
മടിക്കൈ ചുണ്ടയിലെ വാഴക്കാവില്‍ യൂസഫിന്റെ മകന്‍ വി.എം. മുഹമ്മദലിക്കാണ് (27) മര്‍ദ്ദനമേറ്റത്. മുഹമ്മദലിയുടെ പരാതിയില്‍ കയ്യുള്ള കൊച്ചിയിലെ അബൂബക്കറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
അബൂബക്കറിന്റെ സഹോദരി വ്യാജ ചികിത്സ നടത്തുന്നതിനെ മുഹമ്മദലി ചോദ്യം ചെയ്യുകയും ഇതുസംബന്ധിച്ച് ചില പത്രങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഇതിലുള്ള വിരോധം മൂലം സ്ത്രീയുടെ സഹോദരനായ അബൂബക്കര്‍ മുഹമ്മദലിയെ മര്‍ദ്ദിക്കുകയും കഠാര കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ മുഹമ്മദലി ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kanhangad, Assault, Youth, Kasaragod