വൈലോപ്പിള്ളിയെ സ്മരിച്ച് വീരാന്‍കുട്ടി
Feb 6, 2012, 15:54 IST
കാഞ്ഞങ്ങാട്: കവിയുടെ സാമൂഹ്യ വ്യക്തിത്വവുമായി ബന്ധപ്പെടുത്തി വേണം വൈലോപ്പിള്ളിയെ സ്മരിക്കാന്‍. സവര്‍ണ്ണനായിട്ടും ജീവന്റെ നിറമാണ് കവിക്ക് കറുപ്പ്. വൈലോപ്പിള്ളിക്കവിതയ്ക്ക് ഇണങ്ങുന്ന നിറമാണ് കറുപ്പ്. വൈലോപ്പിള്ളിക്കവിത അഭിസംബോധന ചെയ്യുന്നത് ദളിത് സ്വത്വചിന്തകളോടാണ്. തന്റെ ഉറ്റ തോഴന്മാരാണ് ദളിത് സമൂഹം എന്ന് വൈലോപ്പിള്ളി പറഞ്ഞിട്ടുണ്ടെന്ന് പ്രശസ്ത കവിയും മടപ്പള്ളി ഗവ.കോളേജ് പ്രൊഫസറുമായ വീരാന്‍കുട്ടി അഭിപ്രായപ്പെട്ടു.
മഹാകവി.പി.സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തില്‍ നടന്ന വൈലോപ്പിള്ളി ജന്മശതാബ്ദി അനുസ്മരണ സെമിനാറില്‍ മുഖ്യപ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ.എ.എം ശ്രീധരന്‍, ദിവാകരന്‍ വിഷ്ണുമംഗലം, ബിജു കാഞ്ഞങ്ങാട്, പ്രകാശന്‍ മടിക്കൈ, എ.എം രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സ്മാരക സമിതി വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി.കുഞ്ഞിരാമന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. ജന.സെക്രട്ടറി പ്രൊഫസര്‍ വി.ഗോപിനാഥന്‍ സ്വാഗതവും ത്യാഗരാജന്‍ ചാളക്കടവ് നന്ദിയും പറഞ്ഞു.
Keywords: Kanhangad, vylopilly, poet.