city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈദ്യുതി ഉദ്യോ­ഗ­സ്ഥനെ ആക്ര­മിച്ചു; കാര്‍ ത­കര്‍ത്തു

വൈദ്യുതി ഉദ്യോ­ഗ­സ്ഥനെ ആക്ര­മിച്ചു; കാര്‍ ത­കര്‍ത്തു
കാ­ഞ്ഞ­ങ്ങാ­ട്: വൈ­ദ്യു­തി ഉ­ദ്യോ­ഗ­സ്ഥ­നെ സം­ഘം ചേര്‍­ന്ന് ആ­ക്ര­മി­ച്ച് പ­രി­ക്കേല്‍­പ്പി­ച്ചു. കെ.എസ്.ഇ.­ബി. പെ­രി­യ സെ­ക്ഷന്‍ ഓ­ഫീ­സി­ലെ മീ­റ്റര്‍ റീ­ഡ­റും പ­റ­ക്ക­ളാ­യി കൊ­മ്പി­ച്ചി­യ­ടു­ക്ക­ത്തെ ര­ത്‌­നാ­ക­ര­ന്റെ മ­ക­നു­മാ­യ കെ.വി. ര­മേ­ഷി­നെ­യാ­ണ് (24) മൂ­ന്നം­ഗ സം­ഘം ആ­ക്ര­മി­ച്ച് പ­രി­ക്കേല്‍­പ്പി­ച്ച­ത്.

തി­ങ്ക­ളാഴ്ച രാ­ത്രി എട്ടരമ­ണി­യോ­ടെ പ­റ­ക്ക­ളാ­യി ജം­ഗ്­ഷ­നി­ലാ­ണ് സം­ഭ­വം. കെ.എല്‍. 14 കെ. 7938 ന­മ്പര്‍ കാ­റില്‍ വീ­ട്ടി­ലേ­ക്ക് പോ­കു­ക­യാ­യി­രു­ന്ന ര­മേ­ഷി­നെ റി­നേ­ഷ്, ശ്രീ­ജി­ത്ത്, ദി­ലീ­പ് എ­ന്നി­വര്‍ ചേര്‍­ന്നാ­ണ് മര്‍­ദ്ദി­ച്ച­തെ­ന്നാ­ണ് പ­രാ­തി. ഇ­തി­ന് പു­റ­മെ കാര്‍ സം­ഘം പൂര്‍­ണ്ണ­മാ­യും അ­ടി­ച്ചു ത­കര്‍­ക്കു­ക­യാ­യി­രു­ന്നു.

ഉ­ദു­മ­യില്‍ ബി­.ജെ.­പി. സം­ഘ­ടി­പ്പി­ച്ച കെ.ടി. ജ­യ­കൃ­ഷ്­ണന്‍ മാ­സ്റ്റര്‍ ബ­ലി­ദാ­ന ദി­ന പ­രി­പാ­ടി­യില്‍ പ­ങ്കെ­ടു­ത്തി­ല്ലെ­ന്ന് ആ­രോ­പി­ച്ചാ­ണ് സം­ഘം ത­ന്നെ മര്‍­ദ്ദി­ച്ച­തെ­ന്ന് ര­മേഷ് പ­രാ­തി­പ്പെ­ട്ടു. ര­മേഷി­നെ ക­ല്ലു­കൊ­ണ്ടും ക­ത്തി­കൊ­ണ്ടും കു­ത്തി­പ­രി­ക്കേല്‍­പ്പി­ക്കാന്‍ ശ്ര­മി­ച്ച­താ­യി പ­രാ­തി­യു­ണ്ട്. സാ­ര­മാ­യി പ­രി­ക്കേ­റ്റ ര­മേ­ഷി­നെ ജി­ല്ലാ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു.

Keywords : Kanhangad, Attack, BJP, Car, Udma, Hospital, K.V.Ramesh, Parakkalay, K.T. Jayakrishnan, Rinesh, Sreejith, Dileep, Kerala, Malayalam News, KSEB employee attacked

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia