വെള്ളിക്കോത്ത് പുലിയെ കണ്ടെന്ന്; നാട്ടുകാര്‍ ഭീതിയില്‍
Jan 5, 2015, 16:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.01.2015) വെള്ളിക്കോത്ത് പുലിയെ കണ്ടെന്ന പ്രചാരണം നാട്ടുകാരെ ഭീതിയിലാഴ്ത്തി. തെക്കേ വെള്ളിക്കോത്തെ ഒരു തറവാട് വളപ്പില്‍ ഞായറാഴ്ച രാത്രി എട്ട് മണിയോടെ പുലിയെ കണ്ടുവെന്നാണ് പ്രചരണം.
കാഞ്ഞങ്ങാട്ടെ സെയില്‍ ടാക്സ് പ്രാക്റ്റീഷണര്‍ കെ ഗോപി രാത്രി വീട്ടിലേക്ക് പോകുന്നതിനിടയില്‍ പറമ്പിലെ മരത്തില്‍ നിന്നും പുലി താഴേക്കിറങ്ങി അടുത്ത പറമ്പിലേക്ക് നടന്നു നീങ്ങുന്നത് കണ്ടുവെന്നാണ് പറയുന്നത്. വിവരം കാട്ടുതീ പോലെ നാട്ടില്‍ പടര്‍ന്നതോടെ പരിസരവാസികള്‍ ഒന്നടങ്കം ഭീതിയിലായി.
പിന്നീട് സ്ഥലത്ത് നാട്ടുകാര്‍ പരിശോധന നടത്തിയെങ്കിലും പുലി ഇറങ്ങിയ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല.

Keywords : Kanhangad, Kasaragod, Leopard, Bellikoth, Natives.