വെട്ടേറ്റ് യുവാവിന്റെ ചെവി അറ്റ സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസ്
Nov 16, 2012, 22:18 IST
കാഞ്ഞങ്ങാട്: വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് യുവാവിന്റെ ചെവി അറ്റുപോയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുട്ടുന്തലയിലെ യൂസഫിന്റെ മകന് ഇര്‍ഷാദി (19)ന്റെ പരാതി പ്രകാരം കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെയാണ് 341, 323 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.
ഇര്‍ഷാദിനെയും മീനാപ്പീസിലെ മുഹമ്മദലിയുടെ മകന് ഫിറോസിനെയും കഴിഞ്ഞ ദിവസം രാത്രിയാണ് മീനാപ്പീസ് കടപ്പുറത്ത് വെച്ച് മുഖംമൂടി സംഘം ആക്രമിച്ചത്. പെരിയങ്ങാനം പള്ളിയില്‍ പോയി ഫിറോസിനോടൊപ്പം ഇര്‍ഷാദ് ബൈക്കില്‍ തിരിച്ചു വരുമ്പോള്‍ മീനാപ്പീസ് കടപ്പുറത്ത് മൂന്ന് ബൈക്കുകളിലായി എത്തിയ മുഖംമൂടി സംഘം ഇരുവരെയും ഇരുമ്പ് വടി, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റ ഇര്‍ഷാദിന്റെ ചെവി അറ്റു പോകുകയാണുണ്ടായത്. സാരമായി പരിക്കേറ്റ യുവാക്കള്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അക്രമം നടത്തിയ മുഖംമൂടി സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related News:
മുഖം മൂടി ആക്രമണം: യുവാവിന്റെ ചെവി അറ്റു
Keywords: Youth, Attack, Injured, Case, Enquiry, Kanhangad, Kasaragod, Kerala, Malayalam News