വിവാദങ്ങള്‍ക്കിടെ പികെ കാഞ്ഞങ്ങാട്ട്
Jan 6, 2015, 20:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/01/2015) വിവാദങ്ങള്‍ക്കിടെ ആമിര്‍ ഖാന്റെ പുതിയ ചിത്രമായ പികെ കാഞ്ഞങ്ങാട്ട് പ്രദര്‍ശനം തുടങ്ങി. ചില മാതാചാരങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ച് ഏതാനും സംഘടനകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റു പികെയ്ക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് പികെ കാഞ്ഞങ്ങാട്ടെത്തിയത്.
കാഞ്ഞങ്ങാട്ട് വിനായക തീയേറ്ററിലാണ് പികെയുടെ പ്രദര്‍ശനം നടന്നുവരുന്നുള്ളത്. നിലവില്‍ കാസര്‍കോട്ടെ തീയേറ്ററുകളില്‍ പികെ പ്രദര്‍ശിപ്പിച്ചു വരുന്നുണ്ട്. വന്‍ പ്രദര്‍ശന വിജയത്തിലേക്ക് കുതിക്കുന്ന പികെ ഇതിനകം 300 കോടിയലധികം കളക്ഷന്‍ നേടിക്കഴിഞ്ഞിട്ടുണ്ട്.
ആള്‍ദൈവങ്ങള്‍ക്കെതിരെയുള്ള ആക്ഷേപഹാസ്യമാണ് ചിത്രത്തിലെ മുഖ്യ ഉള്ളടക്കം. കച്ചവടമാകുന്ന ആത്മീയതയും, കോര്‍പറേറ്റ് താല്പര്യങ്ങളില് അന്ധമായി അഭിരമിക്കുന്ന മതങ്ങളും നിറഞ്ഞ സമകാലിക ഇന്ത്യന്‍ അവസ്ഥയെ, ഒരു അന്യഗ്രഹ ജീവിയിലൂടെ വെളിപ്പെടുത്തുകയാണ് പികെ.
രാജ്കുമാര് ഹിറാനി സംവിധാനം ചെയ്ത പികെയില്‍ ആമിര്‍ ഖാനെയും അനുഷ്ക്കയെയും കൂടാതെ സഞ്ചയ് ദത്തും സുഷാന്ത് സിങ് രജ്പുത്തും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

Keywords : Kasaragod, Kanhangad, Film, Entertainment, Theater, Amir Khan, PK, Controversy.