വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയ യുവാവിന് തടവും പിഴയും
Jun 29, 2012, 16:42 IST
കാഞ്ഞങ്ങാട് : സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ണിറുക്കി കാട്ടി ശല്യപ്പെടുത്തിയ യുവാവിനെ കോടതി പിരിയും വരെ തടവിനും 3,000 രൂപ പിഴയടക്കാനും സൃഷ്ടിച്ചു. കടുമേനി സര്‍ക്കാരി കോളനിയിലെ കെ. കണ്ണനെ(25)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തടവിനും പിഴയ്ക്കും ശിക്ഷിച്ചത്.
2012 മാര്‍ച്ച് 15ന് വൈകുന്നേരം 3.45 മണിക്ക് വെള്ളരിക്കുണ്ട് തെക്കേ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെയാണ് യുവാവ് കണ്ണിറുക്കിയും ചുണ്ടുകള്‍ കടിച്ചും ലൈംഗീക ചേഷ്്ടകള്‍ കാട്ടിയും ശല്യപ്പെടുത്തിയത്. വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്നത് പിടികൂടാന്‍ രംഗത്തുണ്ടായിരുന്ന പോലീസാണ് യുവാവിനെ കൈയ്യോടെ പിടികൂടിയത്.

Keywords: Kanhangad, Court-order, Students, Youth