ഹൊസ്ദുര്‍ഗ്: മദ്യലഹരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും മറ്റും ശല്യപ്പെടുത്തിയ യുവാവിന് കോടതി 3,000 രൂപ പിഴ വിധിച്ചു. വാഴുന്നോറൊടി മേനിക്കോട്ടെ ബാലന്റെ മകന്‍ കെ പുഷ്പനാ(32)ണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 3,000 രൂപ പിഴ വിധിച്ചത്. 2011 ആഗസ്റ്റ് 17 ന് വൈകുന്നേരം നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും മറ്റുയാത്രക്കാരെയും പുഷ്പന്‍ മദ്യലഹരിയില്‍ ബഹളം വെച്ച് ശല്യപ്പെടുത്തിയെന്നാണ് കേസ്.
Keywords: court order, Youth, Hosdurg, Kanhangad