വാഴുന്നോറടിയില്‍ ബി ജെ പി പ്രവര്‍ത്തകന്റെ ബൈക്കിനും സി പി എമ്മിന്റെ കൊടികള്‍ക്കും തീയിട്ടു
Aug 20, 2015, 13:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/08/2015) വാഴുന്നോറടിയില്‍ ബി ജെ പി പ്രവര്‍ത്തകന്റെ ബൈക്കിനും സി പി എമ്മിന്റെ കൊടികള്‍ക്കും തീയിട്ടു. ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. സി പി എമ്മിന്റെ മേനിക്കോട്ട് കാര്‍പെന്ററി വര്‍ക്കേഴ്‌സ് (സി ഐ ടി യു) യൂണിയന്റെ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച കൊടികളാണ് തീയിട്ട് നശിപ്പിച്ചത്. ബി ജെ പി പ്രവര്‍ത്തകനായ പ്രശാന്തിന്റെ ബൈക്കാണ് വ്യാഴാഴ്ച പുലര്‍ച്ചെ തീയിട്ടത്.
മേനിക്കോട്ട് ബി ജെ പി പ്രവര്‍ത്തകരായ അമ്പരീഷ്, പ്രശാന്ത്, അഭിഷേക്, ഗണേഷ് എന്നിവരടങ്ങുന്ന സംഘമെത്തി ബുധനാഴ്ച രാത്രി സി പി എമ്മിന്റെ കൊടികള്‍ക്ക് തീയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പ്രശ്‌നം സംഘട്ടനത്തിലേക്ക് നീങ്ങുന്നതിനിടെ സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കളും ഹൊസ്ദുര്‍ഗ് പോലീസുമെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
പിന്നീടാണ് പുതുക്കൈ ചൈനാക്ലേയ്ക്ക് സമീപത്തെ പ്രശാന്തിന്റെ പള്‍സര്‍ ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kanhangad, CPM, BJP, Burnt, Tense in Vazhunnoradi.
Advertisement: