വനിതകള്‍ക്ക് കൈത്താങ്ങായി സീതാലയം വരുന്നു
Feb 27, 2012, 09:30 IST
കാസര്‍കോട്: സ്ത്രീകളുടെ ശാരീരിക-മാനസിക-വൈകാരികമായ ആരോഗ്യത്തിനും സ്ത്രീ സാന്ത്വനത്തിനുമായി ആരോഗ്യ വകുപ്പിന്റെ ഹോമിയോ വിഭാഗം ആവിഷ്‌കരിച്ച പുതിയ പദ്ധതി സീതാലയം മാര്‍ച്ച് രണ്ടിന് 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട്ടുള്ള ജില്ലാ ഹോമിയോ ആശുപത്രിയോടനുബന്ധിച്ച് ആരംഭിക്കുന്ന സീതാലയം സ്ത്രീകള്‍ക്ക് ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കും. സ്ത്രീകള്‍ വീടുകളിലും സമൂഹത്തിലും നേരിടുന്ന പീഡനങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ലക്ഷ്യത്തോടെയാണ് സീതാലയം പ്രവര്‍ത്തിക്കുക. ഇവിടെ നിയോഗിക്കപ്പെടുന്ന ഡോക്ടര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും സ്ത്രീകള്‍ മാത്രമാണ്.
ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.സാബു പദ്ധതി വിശദീകരിക്കും. സീതാലയം പദ്ധതിയോടനുബന്ധിച്ച് ജില്ലാ-താലൂക്ക് തലത്തില്‍ സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Keywords: Women, Seethalayam, Kanhangad, Kasaragod