രേഷ്മയുടെ തിരോധാനം: അന്വേഷണം എ.എസ്.പി ഏറ്റെടുത്തു
Apr 27, 2012, 13:00 IST
കാഞ്ഞങ്ങാട്: രണ്ട് വര്‍ഷം പിന്നിട്ടിട്ടും കാണാതായ യുവതിയുടെ തിരോധാനത്തിലെ ദുരൂഹത നീങ്ങിയില്ല. തായന്നൂര്‍ സര്‍ക്കാരി മലയാളം കോളനിയിലെ എം.സി രാമന്റെ മകള്‍ രേഷ്മ(20)യാണ് 2010 മെയ് മാസത്തില്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യേക്ഷയായത്.
അമ്പലത്തറ പോലീസാണ് കേസന്വേഷിക്കുന്നത്. കൊച്ചിയിലെ വോഡഫോണ്‍ കമ്പനിയില്‍ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ കമ്പനിയില്‍ ജോലിക്കെത്തിയിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം പിന്നിട്ടിട്ടും യുവതിയെ കുറിച്ച് സൂചന ലഭിക്കാത്തതിനെ തുടര്‍ന്ന് കേസന്വേഷണം ഹൊസ്ദുര്‍ഗ് എ.എസ്.പി എച്ച്. മഞ്ജുനാഥ് ഏറ്റെടുത്തു. എ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം യുവതിയെ കണ്ടെത്താനുള്ള ദൗത്യത്തിന് നിയോഗിച്ചിട്ടുണ്ട്. യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0467 201100, 9497975818 എന്നീ നമ്പറുകളില്‍ ബ്ന്ധപ്പെടണമെന്ന് എ.എസ്.പി അറിയിച്ചു.

Keywords: kasaragod, Kanhangad, Missing, Woman, Kerala