യുവതിയെ സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിച്ച ഭര്‍തൃ സഹോദരനും ഭാര്യയും കീഴടങ്ങി
May 31, 2012, 16:42 IST
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തകേസില്‍ പ്രതികളായ ഭര്‍തൃ സഹോദരനും ഭാര്യയും കോടതിയില്‍ കീഴടങ്ങി.
ബേക്കല്‍ കുന്നുമ്മലിലെ കുഞ്ഞിരാമന്റെ മകന്‍ അശോകന്‍ (48), ഭാര്യ നിര്‍മ്മല (43) എന്നിവരാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ബുധനാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്.
ഇരുവര്‍ക്കും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് കുന്നുമ്മലിലെ ഭരതന്റെ (35) ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

മുള്ളേരിയ നെല്ലിപ്പടുപ്പിലെ കുമാരന്റെ മകള്‍ ഭവ്യയുടെ (25) പരാതിപ്രകാരം ഭര്‍ത്താവ് ഭരതന്‍, ഭര്‍തൃസഹോദരന്‍ അശോകന്‍, ഭാര്യ നിര്‍മ്മല, ഭരതന്റെ മാതാവ് ലക്ഷ്മി, ബന്ധുവായ ജനാര്‍ദ്ദനന്‍, ഭാര്യ ബേബി എന്നിവര്‍ക്കെതിരെയാണ് കോടതി നിര്‍ദ്ദേശപ്രകാരം ബേക്കല്‍ പോലീസ് കേസെടുത്തിരുന്നത്.
ഈ കേസില്‍നിന്ന് ബേബിയേയും ലക്ഷ്മിയേയും പിന്നീട് ഒഴിവാക്കുകയായിരുന്നു. 2009 ജൂണ്‍ 18 നാണ് ഭരതന്‍ ഭവ്യയെ വിവാഹം ചെയ്തത്. പാലക്കുന്നിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വിവാഹ വേളയില്‍ ഭവ്യയുടെ വീട്ടുകാര്‍ ഭരതന് 28 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്ന് ആരോപിച്ചും ഭവ്യയെ ഭരതനും വീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. വിവാഹ മോചനം നടത്തുമെന്ന് ഭരതന്‍ ഭവ്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭര്‍തൃ സഹോദരന്റെ ഭാര്യയായ നിര്‍മ്മല ഭവ്യയെ ഒരു പ്ലാസ്റ്റിക് കസേരകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Kanhangad, Dowry-harassment, Court, Woman