യുവതിയെ പീഡിപ്പിച്ച കേസില്‍ മൊബൈല്‍ ഷോപ്പ് ഉടമക്കെതിരെ കുറ്റപത്രം
Apr 9, 2012, 12:00 IST
കാഞ്ഞങ്ങാട്: വിവാഹ മോചനം നേടിയ യുവതിയെ പുനര്‍വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ മൊബൈല്‍ ഷോപ്പുടമക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
നീലേശ്വരത്തെ മൊബൈല്‍ ഷോപ്പുടമയായ കോളനി റോഡിലെ ടി.എച്ച്.ഇല്യാസിനെതിരെയാണ് (30)ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2010 നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം.
നീലേശ്വരം തേജസ്വനി സഹകരണാശുപത്രിക്ക് സമീപം താമസിക്കുന്ന 34 കാരിയെ ഇല്യാസ് വിവാഹ വാഗ്ദാനം ന ല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. 1996ല്‍ ആറങ്ങാടി സ്വദേശിയായ യുവാവ് നീലേശ്വരം യുവതിയെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്.
ദാമ്പത്യത്തിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആറങ്ങാടി സ്വദേശിയില്‍ നിന്നും 2003 ല്‍ നീലേശ്വരത്തെ യുവതി വിവാഹ മോചനം നേടി. ഈ സാഹചര്യത്തിലാണ് യുവതിയുമായി ഇല്യാസ് പരിചയപ്പെട്ടതും പിന്നീട് ഇരുവരും പ്രണയത്തിലായതും.
വിവാഹം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ ലൈംഗിക പീഡനം സംബന്ധിച്ച് യുവതി ആദ്യം പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. പിന്നീട് ഇല്യാസ് ഒഴിഞ്ഞുമാറിയതോടെയാണ് പരാതിയുമായി യുവതി പോലീസിലെത്തിയത്. യുവതിയുടെ 15 പവന്‍ സ്വര്‍ണ്ണവും ടെലിവിഷന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയും ഇല്യാസ് കൈക്കലാക്കിയതായി പരാതിയില്‍ പറയുന്നുണ്ട്.

Keywords: Kasaragod, Kanhangad, Molestation, Case, Accuse