യു.എസ്.എസ് മാതൃക പരീക്ഷയിലെ ജേതാക്കളെ അനുമോദിച്ചു
Jan 30, 2012, 14:00 IST
കെഎസ്ടിഎ ജില്ലാ അക്കാദമിക്ക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സബ്ജില്ലാ തലത്തില്‍ യുഎസ്എസ് മാതൃക പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീകൃഷ്ണ അഗിത്തായ അനുമോദിക്കുന്നു |
കാഞ്ഞങ്ങാട്: കെഎസ്ടിഎ ജില്ലാ അക്കാദമിക്ക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സബ്ജില്ലാ തലത്തില്‍ യുഎസ്എസ് മാതൃക പരീക്ഷയില്‍ മേലങ്കോട്ട് എസി കണ്ണന് നായര്‍ സ്കൂളിലെ എന്‍.അശ്വിന് പ്രീത്, ജി.മേഘ എന്നിവര്‍ ഒന്നും മൂന്നും സ്ഥാനങ്ങളും ജിഎച്ച്എസ് തായന്നൂരിലെ ജനുയേല് ജോണ്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. കുട്ടികളെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീകൃഷ്ണ അഗിത്തായ അനുമോദിച്ചു. ഹോസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ കെഎസ്ടിഎ ഹോസ്ദുര്‍ഗ് സബ് ജില്ലാ പ്രസിഡന്റ് സി.കെ.വിജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. മാതൃക പരീക്ഷയുടെ വിശദീകരണം അക്കാദമിക് കൗണ്‍സില്‍ കണ്‍സില്‍ കണ്‍വീനര്‍ ടി.വി.ഗംഗാധരന് നടത്തി. എം.ബാലകൃഷ്ണന്, ദേവസ്യ ആന്റണി, സുലേഖ, പി.രവി എന്നിവര്‍ പ്രസംഗിച്ചു. എം.ബാലന് സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kanhangad, AKSTU, Congratulations, Winners