യാദവസഭ യോഗത്തില്‍ നിന്നും അഖിലേന്ത്യ സെക്രട്ടറി വി കൃഷ്ണന്‍ വിട്ടുനിന്നു
Feb 16, 2012, 17:01 IST
കാഞ്ഞങ്ങാട്: യാദവസഭയുടെ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് ചേര്‍ന്ന യോഗത്തില്‍ നിന്ന് അഖിലേന്ത്യ സെക്രട്ടറി വി കൃഷ്ണന്‍ വിട്ടുനിന്നു. കാഞ്ഞങ്ങാട്ട് നടന്ന യാദവസഭ സംസ്ഥാന സമ്മേളന സ്വാഗതസംഘത്തിന്റെ യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. സമ്മേളന കാലത്ത് യാദവസഭയുടെ സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ടായിരുന്ന വി കൃഷ്ണന്‍ സ്വാഗതസംഘത്തിന്റെ വര്‍ക്കിംഗ് ചെയര്‍ മാന്‍ കൂടിയായിരുന്നു.
സ്വാഗതസംഘത്തിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തുണ്ടായിരുന്ന കൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പുതിയൊരു വിവാദമായി മാറിയിട്ടുണ്ട്. സമ്മേളനത്തിന്റെ വരവ്-ചിലവ് കണക്കുകള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനാണ് പ്രധാനമായും യോഗം വിളിച്ചുകൂട്ടിയത്. സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം വി കൃഷ്ണന്‍ പ്രാദേശിക നേതാക്കളുമായി കൂടുതലായി ബന്ധപ്പെടാറുണ്ടായിരുന്നില്ല. സമ്മേളനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം താന്‍ യാദവസഭയുടെ അഖിലേന്ത്യ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ട് അദ്ദേഹം തന്റെ ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിന് നല്‍കിയിരുന്നു. ഇതിനെതിരെ യാദവസഭയില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നു. ഇല്ലാത്തൊരു സ്ഥാനം പെരുപ്പിച്ചുകാട്ടുകയായിരുന്നു വി കൃഷ്ണന്‍ എന്ന് യാദവസഭ സംസ്ഥാന നേതാക്കളില്‍ മിക്കവരും അഭിപ്രായപ്പെട്ടിരുന്നു.
ഈ ജാള്യതയില്‍ നിന്ന് തലയൂരാന്‍ ഒന്നുരണ്ടാഴ്ചക്ക് ശേഷം അഖിലേന്ത്യ പ്രസിഡണ്ട് തന്നെ യാദവസഭ അഖിലേന്ത്യ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തുവെന്ന് അറിയിച്ച് രംഗത്തുവന്നിരുന്നു. ഈ നോമിനേഷന്‍ എന്തായാലും അംഗീകരിക്കേണ്ടതില്ല എന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തില്‍ മിക്കവര്‍ക്കുമുള്ളത്. സംസ്ഥാന കമ്മിറ്റി യോഗം ഫെബ്രുവരി 26 ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്. ദേശീയ സമിതിയിലേക്കുള്ള പ്രതിനിധികളെ മിക്കവാറും ഈ യോഗത്തില്‍ നിന്ന് തിരഞ്ഞെടുക്കും. വി കൃഷ്ണന്‍ ദേശീയസമിതിയില്‍ എത്തുന്നത് തടയാന്‍ ഇപ്പോഴെ തകൃതിയായ ചരടുവലികള്‍ നടന്നുവരുന്നുണ്ട്.

Keywords: Yadava-sabha, Kanhangad, Kasaragod