യാത്രയയപ്പ് നല്‍കി
Jan 27, 2012, 07:30 IST
കാഞ്ഞങ്ങാട്: സ്ഥലം മാറിപ്പോകുന്ന അരയി ഗവ.യു.പി.സ്‌കൂള്‍ അധ്യാപകന്‍ ഹംസ മാസ്റ്റര്‍ തെരുവത്ത്, എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ അബ്ദു സലാം മാസ്റ്റര്‍ എന്നിവര്‍ക്ക് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍(കെഎടിഎഫ്) ഹോസ്ദുര്‍ഗ് സബ്ജില്ല കമ്മിറ്റി യാത്രയയപ്പ് നല്‍കി.
അബ്ദു സലാം മാസ്റ്റര്‍ മലയിലിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി പി.ടി.ബഷീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കരീം മാസ്റ്റര്‍, റഫീഖ് പുഞ്ചാവി, അബൂബക്കര്‍ ആറങ്ങാടി, റുഖിയ ടീച്ചര്‍, ഇബ്രാഹിം മാസ്റ്റര്‍, അമീര്‍ അലി, സുഹറാബി, റഷീദ്, ശരീഫ് മാസ്റ്റര്‍, നസീര്‍ കല്ലൂരാവി പ്രസംഗിച്ചു. സുള്‍ഫിക്കര്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി.
Keywords: Sent off, Kanhangad, Kasaragod