മൂന്ന് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കോടതിയില്‍
Jul 17, 2012, 16:40 IST
ചിറ്റാരിക്കാല്‍ പട്ടയങ്ങാനത്തെ അബൂബക്കറിന്റെ മക ള്‍ എം എ തസ്ലിമ(31)യാണ് ഭര്‍ത്താവ് കോഴിക്കോട് കൂരിയാട്ടെ കെ ടി റിയാസി(33)നെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. 2012 മെയ് ആറിനാണ് തസ്ലിമയെ റിയാസ് വിവാഹം ചെയ്തത്. വിവാഹ വേളയില്‍ തസ്ലിമയുടെ വീട്ടുകാര്‍ റിയാസിന് പത്ത് പവന് സ്വര്‍ണ്ണവും 50,000 രൂപ യും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടും മദ്യലഹരിയിലും റിയാസ് തസ്ലിമയെ പീഡിപ്പിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് തസ്ലിമ രണ്ട് മക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു. പിന്നീടാണ് റിയാസിനെതിരെ തസ്ലിമ കോടതിയെ സമീപിച്ചത്. മൂന്ന് ലക്ഷം നഷ്ടപരിഹാരത്തിന് പുറമെ പ്രതിമാസം 3000 രൂപ വീതം റിയാസില്‍ നിന്ന് ചെലവിന് കിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും തസ്ലിമയുടെ ഹരജിയില്‍ പറയുന്നു.
Keywords: Kanhangad, Court, Woman, Husband, Compensation