മുച്ചിലോട്ട് പെരുങ്കളിയാട്ടം: പ്രശ്നചിന്തയില്‍ പിഴവുകള്‍ തെളിഞ്ഞു
Feb 17, 2012, 15:56 IST
കാഞ്ഞങ്ങാട്: 16 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കിഴക്കുംകര കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടവുമായി ബന്ധപ്പെട്ട് പല പിഴവുകളും സംഭവിച്ചതായി പ്രശ്നചിന്തയില്‍ തെളിഞ്ഞു. തയ്യക്കോലധാരികളിലും അവരുടെ സഹായികളില്‍ നിന്നും പല പിഴവുകളും സംഭവിച്ചതായി കരിവെള്ളൂര്‍ പെരളം സ്വദേശിയായ മണികണ്ഠന് ജ്യോത്സ്യര് നടത്തിയ പ്രശ്ന ചിന്തയില്‍ തെളിഞ്ഞു. വെള്ളിക്കോത്ത് സ്വദേശി കപ്പണക്കാല്‍ വിനോദ് ജ്യോത്സ്യര് ആയിരുന്നു ചോദ്യകര്‍ത്താവ്. രാവിലെ പത്തര മണിയോടെ തുടങ്ങിയ പ്രശ്നചിന്ത രാത്രി 8 മണിയോടടുത്താണ് അവസാനിപ്പിച്ചത്.
തെയ്യക്കോലം ധരിക്കാന്‍ സജ്ജീകരിച്ച പവിത്രമായി കരുതുന്ന അണിയറ ലഹരി കേന്ദ്രം പോലെയാക്കിയെന്നാണ് പ്രശ്നചിന്തയിലൂടെ വെളിപ്പെടുത്തിയത്. പാടില്ലാത്ത ആഹാരങ്ങള്‍ കഴിച്ചുവെന്നും കണ്ടെത്തി. അണിയറയില്‍ നിന്ന് ഒഴിഞ്ഞതും അല്ലാത്തതുമായ മദ്യകുപ്പികള്‍ സംഘാടകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. പ്രധാന ദേവതയായ മുച്ചിലോട്ട് ഭഗവതിയുടെ കോലം ധരിച്ച വ്യക്തിക്ക് ക്ഷീണം അനുഭവപ്പെടുകയും തിരുമുടി പെട്ടെന്ന് അഴിച്ചുമാറ്റേണ്ടിവരികയും ചെയ്ത സംഭവം വിശ്വാസികളില്‍ വേദന സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രശ്നചിന്ത നടത്താന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. പെരുങ്കളിയാട്ടവുമായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ ഭംഗിയായി പൂര്‍ത്തിയായതായി പ്രശ്നചിന്തയില്‍ തെളിഞ്ഞിട്ടുണ്ട്. സംഘാടകര്‍ക്കിടയില്‍ അനൈക്യമുണ്ടായിരുന്നുവെന്നും ഇതുമൂലം ചില്ലറ പിഴവുകള്‍ സംഭവിച്ചതായും വ്യക്തമാക്കപ്പെട്ടു.
കോലധാരികളില്‍ പലരും തന് പ്രമാണിത്വം കാട്ടിയെന്നും അവര്‍ക്ക് ശ്രദ്ധക്കുറവുണ്ടായിരുന്നുവെന്നും പ്രശ്നചിന്തയില്‍ ചൂണ്ടിക്കാട്ടി.
കോലധാരികളില്‍ പലരും തന് പ്രമാണിത്വം കാട്ടിയെന്നും അവര്‍ക്ക് ശ്രദ്ധക്കുറവുണ്ടായിരുന്നുവെന്നും പ്രശ്നചിന്തയില്‍ ചൂണ്ടിക്കാട്ടി.
Keywords: Kalyan Muchilott, Kaliyattam, Kanhangad, Kasaragod