മഹാഭാരതം മഹാസാഗരം പ്രശ്‌നോത്തരി വേറിട്ട അനുഭവമായി
Sep 9, 2014, 10:30 IST
നീലേശ്വരം: (www.kasargodvartha.com 09.09.2014) രാമായണവും ഭഗവത്ഗീതയും ജനമനസുകളിലേക്കെത്തിച്ച ബാലഗോകുലം ലോക ഇതിഹാസമായ മഹാഭാരതത്തേയും ജനങ്ങളിലേക്കെത്തിക്കാന്‍ നടത്തിയ മഹാഭാരതം മഹാസാഗരം പ്രശ്‌നോത്തരി വേറിട്ട അനുഭവമായി. നീലേശ്വരം ജേസീസ് ഹാളില്‍ നടന്ന മഹാഭാരത പ്രശ്‌നോത്തരി അവതരിപ്പിച്ചത് പൂരക്കളി ആചാര്യന്‍ പി.ദാമോദരന്‍പ്പണിക്കര്‍ എന്നതും മറ്റൊരു പ്രത്യേകതയായി.
മഹാഭാരതത്തെ ഏതാണ്ട് മുഴുവനായും വിവിധ ചോദ്യങ്ങളിലൂടെ ചോദ്യകര്‍ത്താവ് അവതരിപ്പിച്ചു. നൂറോളം പേര്‍ പങ്കെടുത്ത ജില്ലാതല പ്രശ്‌നോത്തരിയില്‍ ഹരിപ്രസാദ്.പി (നീലേശ്വരം), വിഷ്ണു.കെ, നിരഞ്ജന്‍ പി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പി. ദാമോദര പണിക്കര്‍ വിജയികള്‍ക്ക് സമ്മാനദാനം നല്‍കി. സുകുമാരന്‍ പെരിയച്ചൂര്‍ അധ്യക്ഷത വഹിച്ചു. ജയരാമന്‍ മാടിക്കല്‍, രാജേഷ് പുതിയകണ്ടം, എന്‍.ടി. വിദ്യാധരന്‍ സംസാരിച്ചു. വിശാലാക്ഷന്‍ കുമ്പളപ്പള്ളി സ്വാഗതവും സുരേശന്‍ അഴിത്തല നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kanhangad, Neeleswaram, Programme, Kerala, Mahabaratham.