മഹാകവി പി ത്രിദിന സാഹിത്യ ശില്‍പശാല ആരംഭിച്ചു
May 25, 2012, 15:10 IST
ത്രിദിന സാഹിത്യ ശില്‍പശാല കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു |
കവിയും നോവലിസ്റ്റുമായ കല്‍പ്പറ്റ നാരായണന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. നിരൂപകന്‍ ഡോ. ഇ.വി രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ഡോ. പി. പവിത്രന്‍, പപ്പന്‍ കുട്ടമത്ത് എന്നിവര്‍ പ്രസംഗിച്ചു. സ്മാരക സമിതി ജനറല്‍ സെക്രട്ടറി വി. ഗോപിനാഥന്‍ സ്വാഗതവും കെ. രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.
വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഡോ. ഇ.വി രാമകൃഷ്ണന്‍, എ.സി ശ്രീഹരി, ദിവാകരന്‍ വിഷ്ണുമംഗലം എന്നിവര്‍ ക്ലാസെടുത്തു. ക്യാമ്പ് അംഗങ്ങളുമായി കല്‍പ്പറ്റ നാരായണന്‍ അഭിമുഖം നടത്തി. വൈകിട്ട് നടന്ന സെമിനാറില്‍ സുബൈദ, അംബികാസുതന്‍ മാങ്ങാട്, പി.വി ഷാജികുമാര്‍, ത്യാഗരാജന്‍ ചാളക്കടവ്, പ്രകാശന്‍ മടിക്കൈ, നാരായണന്‍ അമ്പലത്തറ എന്നിവര്‍ സംസാരിച്ചു. രാജ് മോഹന്‍ നീലേശ്വരം മോഡറേറ്ററായിരുന്നു.
ശനിയാഴ്ച മുട്ടത്ത് വര്‍ക്കി പുരസ്‌ക്കാരം നേടിയ എന്‍. പ്രഭാകരനെ അനുമോദിക്കും. വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസുകളും കവിതയുടെ രസതന്ത്രം എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടത്തും. ഡോ. അംബികാസുതന്‍ മാങ്ങാടാണ് ക്യാമ്പ് ഡയരക്ടര്‍.
Keywords: Kasaragod, Kanhangad, Kerala, Programme