മഹല്ല് ഫെഡറേഷന്‍ കാമ്പയിന്‍ വിജയിപ്പിക്കുക: ചെര്‍ക്കളം
Apr 23, 2012, 23:13 IST
കാഞ്ഞങ്ങാട്: ധൂര്‍ത്തിനും ദുര്‍വ്യയത്തിനും സാംസ്കാരിക ജീര്‍ണതക്കും മൂല്യശോഷണത്തിനുമെതിരെ സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ ആവിഷ്കരിച്ച കാമ്പയിന്‍ വന്‍ വിജയമാക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അഭ്യര്‍ത്ഥിച്ചു. മഹല്ലു തലത്തില്‍ ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിച്ച് ലക്ഷ്യം കൈവരിക്കാന്‍ മഹല്ല് കമ്മിറ്റികളും ഖത്തീബുമാരും തയ്യാറാകണം.
കാഞ്ഞങ്ങാട് മണ്ഡലം സുന്നീ മഹല്ല് ഫെഡറേഷന്‍ കൌണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെര്‍ക്കളം. സി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ മെട്രോ മുഹമ്മദ്ഹാജി, എ.ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത് പ്രസംഗിച്ചു. കെ.അബൂബക്കര്‍ സ്വാഗതവും സി.എം. ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: മുബാറക്ക് ഹസൈനാര്‍ ഹാജി (പ്രസി.), കെ അബൂബക്കര്‍ പാറപ്പള്ളി, വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍ (വൈ.പ്രസി.), സി.എം. ഖാദര്‍ ഹാജി (ജന.സെക്ര.), എ.പി. അഹമ്മദ് ചിത്താരി, ഷൌക്കത്തലി തായല്‍ (ജോ.സെക്ര.), കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി (ട്രഷ.).
Keywords: Mahal federation campaign, Cherkalam Abdulla, Kanhangad, Kasaragod