'മസ്ദൂര്‍ ഷോക്കേറ്റ് മരിച്ച സംഭവം; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം'
Oct 26, 2011, 16:33 IST
കാഞ്ഞങ്ങാട്: വൈദ്യുതി ലൈന്‍ അറ്റകുറ്റപ്പണിക്കിടെ മസ്ദൂര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ യഥാര്‍ഥ ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം എളേരി ഏരിയാസെക്രട്ടറി ജോസ് പതാല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഹെവി ലൈനില്‍ പണിയെടുക്കുമ്പോള്‍ നല്ലോമ്പുഴ സെക്ഷനിലെ ജീവനക്കാരന്‍ വാടി രമേശന്‍ ഷോക്കേറ്റ് മരിച്ചതിന്റെ ഉത്തരവാദികള്‍ വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ്. എ വി ലിങ്ക് ഓഫ് ചെയ്തിട്ടും വൈദ്യുതി പ്രവാഹം നിലക്കാത്തതിന് കാരണം കാലാകാലങ്ങളായി നടത്തേണ്ട ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാലാണ്. ഇതിന് ഉത്തരവാദികള്‍ ഉന്നത ഉദ്യോഗസ്ഥരാണ്.
രണ്ടുവര്‍ഷം മുമ്പ് നല്ലോമ്പുഴയിലും ഇത്തരമൊരു ദുരന്തം നടന്നപ്പോള്‍ ലൈന്‍ ഓഫാക്കിയാലും മലയോരത്തെ ഫീഡറുകളില്‍ വൈദ്യുതി പ്രവഹിക്കുന്ന സ്ഥിതിവിശേഷം സിപിഐ എം നേതൃത്വം വൈദ്യുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കാട്ടിയ അനാസ്ഥയാണ് ജീവനക്കാരന്റെ മരണത്തിനിടയാക്കിയത്.
Keywords: CPIM, kasaragod, Kanhangad, Kasaragod,