മയ്യാങ്കാനം തങ്കമണി കൊലക്കേസ്: വിചാരണ ഉടന്‍ തുങ്ങും
Mar 17, 2012, 13:30 IST
കാഞ്ഞങ്ങാട്: കരിന്തളം മയ്യങ്ങാനത്തെ തങ്കമണി വധകേസിന്റെ വിചാരണ നടപടിക്രമങ്ങള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങി. രണ്ട് വര്‍ഷം മുമ്പാണ് കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മുന്‍ പ്രസിഡണ്ട് മയ്യങ്ങാനത്തെ ഭാസ്ക്കരന്റെ ഭാര്യ തങ്കമണിയെ കൊലചെയ്യപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് സ്വദേശിയും കാഞ്ഞങ്ങാട്ടെ ഫര്‍ണ്ണിച്ചര്‍ സ്ഥാപന ഉടമയുമായ അബ്ദുല്ലാഹി താസിയെ കേസ് അന്വേഷിച്ച സിഐ സി.കെ.സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. തങ്കമണിയുമായി താസിക്കുണ്ടായിരുന്ന പണമിടപാടുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്.
വീട്ടില്‍ മറ്റാരുമില്ലാതിരുന്ന നേരത്ത് മയ്യങ്ങാനത്തെ താസി പണമിടപാട് സംബന്ധിച്ച് തങ്കമണിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് തങ്കമണിയെ കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
കൊലയ്ക്ക് ശേഷം തങ്കമണിയുടെ കഴുത്തില്‍ നിന്നും വീട്ടിലെ കിടപ്പ് മുറിയിലുണ്ടായിരുന്ന അലമാരയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയശേഷം അബ്ദുല്ലാഹി താസി കടന്നുകളയുകയായിരുന്നു.
കൊലയ്ക്ക് ഉപയോഗിച്ച കത്തി യുവാവ് വളപട്ടണം പുഴയില്‍ എറിയുകയും സ്വര്‍ണ്ണാഭരണങ്ങള്‍ തളിപ്പറമ്പിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെക്കുകയും ചെയ്തു.
ഒളിവില്‍ കഴിയുകയായിരുന്ന താസിയെ പിന്നീട് പോലീസ് തന്ത്രപൂര്‍വം വലയിലാക്കി. തങ്കമണി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (2) കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിന്റെ ഫയല്‍ വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറി.
അതേസമയം കേസിലെ സുപ്രധാന തെളിവായ കഠാര ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
തങ്കമണിയെ വധിക്കാന്‍ ഉപയോഗിച്ച കഠാര വളപട്ടണം പുഴയില്‍ എറിഞ്ഞതായി പ്രതി സമ്മതിച്ചെങ്കിലും പുഴയില്‍ നടത്തിയ തിരച്ചലി ല്‍ കഠാര കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല.

Keywords: Murder-case, Kanhangad, court,