city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്ത്രി ഷിബുബേബി ജോണ്‍ ഇടപെട്ടു; മണപ്പുറം സമരം തീര്‍ന്നു

കാഞ്ഞങ്ങാട്: മാനേജ്‌മെന്റിനോ എ.ഐ.ടി.യു.സിക്കോ കാര്യമായ നേട്ടമോ കോട്ടമോ ഇല്ലാതെ മണപ്പുറം തൊഴില്‍ സമരം ഒത്തു തീര്‍ന്നു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണിന്റെ സാന്നിധ്യത്തില്‍ നടന്ന തൊഴില്‍ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും എ.ഐ.ടി.യു.സി നേതാക്കളുടെയും ചര്‍ച്ചയിലാണ് 80 ദിവസമായി കാഞ്ഞങ്ങാട്ട് തുടര്‍ന്ന് വരികയായിരുന്ന അനിശ്ചിതകാല സമരം ഒത്തു തീര്‍പിലെത്തിയത്.

മണപ്പുറം മാനേജിംങ് ഡയറക്ടര്‍ വി.പി നന്ദകുമാര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സോമാസ് സജീവന്‍, ലീഗല്‍ ജനറല്‍ മാനേജര്‍ കെ. ദിനേശ്, എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.വി കൃഷ്ണന്‍, ന്യൂ ജനറേഷന്‍ ബാങ്ക്‌സ് ആന്റ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എസ് വിനോദ്, കാസര്‍കോട് ജില്ലാ സെക്രട്ടറി കെ .വി മനോജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തലശ്ശേരി ബ്രാഞ്ചിലെ ജീവനക്കാരി പ്രിയലതയെ ശ്രീകണ്ഠാപുരത്തേക്ക് സ്ഥലം മാറ്റിക്കൊണ്ട് മാര്‍ച്ച് 10 ന് മാനേജ്‌മെന്റ് തീരുമാനം കൈക്കൊണ്ടതിനെ തുടര്‍ന്നാണ് മണപ്പുറം സ്ഥാപനത്തില്‍ അനിശ്ചിതകാല സമരത്തിന് തുടക്കമായത്. 43 കിലോമീറ്റര്‍ ദൂരത്തേക്കാണ് യുവതിയെ സ്ഥലം മാറ്റിയത്. ഇതിനെതിരെ ജീവനക്കാര്‍ രംഗത്ത് വരികയും ആ പ്രതിഷേധം എ.ഐ.ടി.യു.സിക്ക് ഈ മേഖലയില്‍ പുതിയൊരു യൂണിയന്‍ രൂപീകരിക്കാന്‍ അനുകൂല ഘടകമായിത്തീരുകയും ചെയ്തു.

മന്ത്രി ഷിബുബേബി ജോണ്‍ ഇടപെട്ടു; മണപ്പുറം സമരം തീര്‍ന്നു
File Photo
സ്ഥലമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍-കാസര്‍കോട് ജില്ലയിലെ മണപ്പുറം ശാഖകളില്‍ തൊഴില്‍ സമരം ആരംഭിക്കുകയും ചെയ്തു. ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ പ്രിയലതയുടെ സ്ഥലമാറ്റം റദ്ദ് ചെയ്യാനും അവരെ ഉചിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും ധാരണയായി. യൂണിയന്‍ മാനേജ്‌മെന്റിന് സമര്‍പിച്ച അവകാശ പത്രികയില്‍ ഈ മാസം 17 നോ 18 നോ മാനേജ്‌മെന്റും എ.ഐ.ടി.യു.സിയും തൃശൂരില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്.

സമരകാലത്ത് ഓഫീസുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജീവനക്കാരെ തല്‍ക്കാലം മാറ്റി നില്‍ത്താനും ആഭ്യന്തര അന്വേഷണം നടത്തി തീരുമാനം എടുക്കാനും ധാരണയായിട്ടുണ്ട്. അന്വേഷണം കഴിയുന്നത് വരെ ഈ ജീവനക്കാര്‍ മാറി നില്‍ക്കേണ്ടി വരും. സമരകാലത്ത് താക്കോല്‍ കൈവശം വെച്ച് ഓഫീസ് തുറക്കാതെ മാറി നിന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി വേണമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് മാനേജ്‌മെന്റ് പിന്മാറിയിട്ടുണ്ട്.

Keywords : Kanhangad, Strike, Thiruvananthapuram, Kasaragod, Kerala, Management, AITUC, Kannur, Minister Shibu Baby John, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia