മദ്യം: മതം-ജാതി- രാഷ്ട്രീയം സംവാദം 19ന്
Oct 17, 2012, 16:42 IST
കാഞ്ഞങ്ങാട്: മദ്യ നിരോധനത്തിന്റെ പ്രസക്തിയും മദ്യത്തിന്റെ ഉപയോഗവും സജീവ ചര്‍ച്ചയായിരിക്കുന്ന സമകാലിക സാഹചര്യത്തെ വിലയിരുത്തി മദ്യം: മതം-ജാതി- രാഷ്ട്രീയം എന്ന വിഷയത്തില്‍ ഫ്രൈഡെ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 19 ന് വെള്ളിയാഴ്ച സംവാദം സംഘടിപ്പിക്കും.
വൈകീട്ട് 4ന് നോര്‍ത്ത് കോട്ടച്ചേരി ഹിറ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സംവാദം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ഹിറ മസ്ജിദ് ഇമാം ശിഹാബുദ്ദീന്‍ ഇബ്‌നുഹംസ മോഡറേറ്ററായിരിക്കും.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നസീമ ടീച്ചര്‍, അഡ്വ. എം.സി. ജോസ്, ഡോ. വി.പി.പി. മുസ്തഫ, ഡോ. ഖാദര്‍ മാങ്ങാട്, വി. ലക്ഷ്മണന്‍, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, പി. ദാമോദരപ്പണിക്കര്‍, എം. ഒ. വര്‍ഗീസ്, സുകുമാരന്‍ പെരിയച്ചൂര്‍, ഇ.വി. ജയകൃഷ്ണന്‍, എസ്. കെ. കുട്ടന്‍, എം. കുഞ്ഞമ്പാടി എന്നിവര്‍ സംസാരിക്കും.

Keywords: Discussion, Against, Liquor, Kanhangad, Kasaragod, Kerala, Malayalam news