മദ്യ ലഹരിയില്‍ ബംഗാള്‍-ഒറീസ സ്വദേശികള്‍ ഏറ്റുമുട്ടി; പോലീസ് വിരട്ടിയോടിച്ചു
Feb 24, 2012, 15:03 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ വ്യാഴാഴ്ച മദ്യ ലഹരിയില്‍ ബംഗാള്‍- ഒറീസ സ്വദേശികള്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ വിരട്ടിയോടിച്ചു. വ്യാഴാഴ്ച 6 മണിയോടെയാണ് കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘട്ടനമുണ്ടായത്.
വിദേശ മദ്യശാലയില്‍ നിന്നും അമിതമായി മദ്യപിച്ച ശേഷം പുറത്തിറങ്ങിയ മൂന്നംഗ സംഘം പരസ്പരം വെല്ലുവിളിച്ചുകൊണ്ട് സംഘട്ടനത്തിലേ ര്‍പ്പെടുകയായിരുന്നു. ഒറിയന്‍ ഭാഷയിലും ബംഗാളി ഭാഷയിലുമുള്ള പോര്‍വിളികളുമായി ഏറ്റുമുട്ടിയ സംഘം ബസ് യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു.
പോലീസ് എത്തിയതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ഇപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ ബാഹുല്യമാണ്. ഇക്കൂട്ടത്തില്‍ ക്രിമിനലുകളും കവര്‍ച്ചക്കാരുമുണ്ട്.
വാടക വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലുമായി താമസിക്കുന്ന ഇവരില്‍ പലരുടെയും യഥാര്‍ത്ഥ പേരുകള്‍ പോലും വ്യക്തമല്ല.

Keywords: Kasaragod, Liquor, kasaragodvartha, Bengal, Orisa drunkards.