മദ്യ ലഹരിയില്‍ ഓടിച്ച കാര്‍ വഴിയാത്രക്കാരനെ ഇടിച്ചിട്ടു; റിട്ട. ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍
Jul 6, 2015, 15:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/07/2015) മദ്യലഹരിയില്‍ കാര്‍ ഓടിച്ച് വഴിയാത്രക്കാരനെ ഇടിച്ച് തെറുപ്പിച്ച റിട്ടയേര്‍ഡ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പ ടൗണിലെ തൊട്ടി ജീപ്പ് ഡ്രൈവര്‍ വട്ടിപ്പുന്നയിലെ കെ.രവീന്ദ്രനെ (43) കാര്‍ ഇടിച്ച് തെറുപ്പിച്ച ശേഷം നിര്‍ത്താതെ രക്ഷപ്പെട്ട പെരിയങ്ങാനം ഗവ.എല്‍ പി സ്‌കൂളിലെ റിട്ട.പ്രധാനാധ്യാപകനും എടത്തോട് പയാളത്ത് താമസക്കാരനുമായ ഇ.ടി സെബാസ്റ്റ്യനാണ് (62) അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി എട്ടരയോ ടെ പരപ്പ ടൗണില്‍ നിന്നും വട്ടിപ്പുന്നയിലെ വീട്ടിലേക്ക് ജോലി കഴിഞ്ഞ് നടന്ന് പോ വുകയായിരുന്ന ഡ്രൈവര്‍ രവീന്ദ്രനെ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ തെക്കുഭാഗത്തെ പെട്രോള്‍ പമ്പിനും ഹരിത ക്ലിനിക്കിനും ഇടയില്‍ വെച്ച് സെബാസ്റ്റ്യന്‍ മാസ്റ്റര്‍ ഓടിച്ചിരുന്ന കെ.എല്‍ .60. എച്ച് 2078 നമ്പര്‍ വാഗണര്‍ കാര്‍ ഇ ടിച്ചുതെറുപ്പിക്കുകയായിരുന്നു.
രവീന്ദ്രന്‍ റോഡരികിലെ കാട്ടിലേക്ക് വീണെങ്കിലും ശ്രദ്ധിക്കാതെ സെബാസ്റ്റ്യന്‍ വെള്ളരിക്കുണ്ടില്‍ പോയി മദ്യം വാങ്ങി തിരിച്ച് പരപ്പയിലെ പെട്രോള്‍ പമ്പില്‍ കാര്‍ നിര്‍ത്തി. പമ്പിന്റെ മാനേജര്‍ കൂടിയാണ് ഇദ്ദേഹം. ഇതിനിടയില്‍ കാറിന്റെ മുന്‍ ഭാഗത്തെ ഗ്ലാസ് തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ചില ഡ്രൈവര്‍മാരും നാട്ടുകാരും സെബാസ്റ്റ്യനെ ചോദ്യം ചെയ്തു. കാറില്‍ തേങ്ങ വീണാണ് ഗ്ലാസ് തകര്‍ന്നതെന്ന് പറഞ്ഞ് സംഭവം നിഷേധിക്കാന്‍ ശ്രമിച്ചുവെങ്കിലും രവീന്ദ്രനെ തട്ടിയിട്ടത് സെബാസ്റ്റ്യന്‍ മാസ്റ്ററുടെ കാറാണെന്ന് ഉറപ്പാക്കിയ ഡ്രൈവര്‍മാര്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെ സത്യം തുറന്നുപറയാന്‍ സെബാസ്റ്റ്യന്‍ നിര്‍ബന്ധിതനായി.
തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കാറില്‍ നിന്നും മദ്യക്കുപ്പിയും ഗ്ലാസും ടച്ചിംഗ്‌സും പോലീസ് കണ്ടെടുത്തു.
Keywords: Kasaragod, Kerala, Kanhangad, arrest, Police, Accident, Liquor-drinking, Accident: Teacher arrested, Advertisement City Bag.
Advertisement: