മത്സ്യതൊഴിലാളികള്‍ ആര്‍.ഡി ഓഫീസ് മാര്‍ച്ച് നടത്തി
Mar 16, 2012, 16:42 IST
മാര്‍ച്ച് മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഗോപാലന്റെ അദ്ധ്യക്ഷതയില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാറ്റാടി കുമാരന്‍ സ്വാഗതം പറഞ്ഞു. മത്സ്യതൊഴിലാളി യൂണിയന്‍ സംസ്ഥാന സമിതി അംഗം വി.വി.രമേശന്‍ സംസാരിച്ചു. പി പി റീജ അഴിത്തല, കെ.എസ്.ഗോപി, സാമിക്കുട്ടി, പ്രദീപന്‍ മരക്കാപ്പ് കടപ്പുറം, കെ.പി.ഉമേശന്‍, മഹീജ, ചന്ദ്രിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ വരുംനാളുകളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Kanhangad, March, CITU,