മണല്‍ കടത്ത് ലോറി പിന്തുടര്‍ന്ന പോലീസ് ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചു; 4 പേര്‍ക്ക് പരിക്ക്
Jan 7, 2015, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/01/2015) മണല്‍ കടത്ത് ലോറിയെ പിന്തുടരുകയായിരുന്ന പോലീസ് സഞ്ചരിച്ച മോട്ടോര്‍ ബൈക്ക് എതിരെ വരികയായിരുന്ന മറ്റൊരു ബൈക്കിലിടിച്ചു. അപകടത്തില്‍ പോലീസുകാര്‍ ഉള്‍പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.
ഹൊസ്ദുര്‍ഗ് പോലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് (33), മനോജ് (32), വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ അബൂബക്കര്‍ സിദ്ദീഖ് (18), മൊയ്തീന്‍ സുഹൈല്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പോലീസുകാരെ കൊവ്വല്‍ പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരെ മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച അര്‍ധരാത്രി കാഞ്ഞങ്ങാട് സൗത്തിനടുത്ത് മാതോത്ത് ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.
ഹൊസ്ദുര്‍ഗ് പോലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് (33), മനോജ് (32), വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ അബൂബക്കര്‍ സിദ്ദീഖ് (18), മൊയ്തീന്‍ സുഹൈല്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പോലീസുകാരെ കൊവ്വല്‍ പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരെ മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
File Photo |
Keywords : Kanhangad, Bike, Police, Accident, Injured, Hospital, Kasaragod, Kerala, Rajesh, Manoj, Aboobacker Sideeque, Moideen Suhail.