മടിക്കൈയിലെ കൊല സി.പി.എം. നേതാക്കളുടെ മൌനം ദുരൂഹം: എം.സി. ഖമറുദ്ദീന്‍
May 30, 2012, 22:00 IST
കാസര്‍കോട്: സി.പി.എം. പാര്‍ട്ടി ഗ്രാമമായ മടിക്കൈ കാഞ്ഞിരവളപ്പില്‍ വേണുവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം. നേതാക്കളുടെ മൌനം ദുരൂഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പ്രസ്താവിച്ചു.
വിദ്യാനഗറില്‍നടന്ന ചെറിയ പ്രശ്നത്തിനെ സദാചാരപോലീസ് എന്ന് പറഞ്ഞ് പ്രസ്താവനയിറക്കുകയും ജാഥ നടത്തുകയും ചെയ്ത നേതാക്കളും പ്രവര്‍ത്തകരും എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. വിദ്യാനഗറിലിയുണ്ടായ പ്രശ്നത്തിന്റെ പേരില്‍ നിരപരാധികളെ തിടുക്കം കാണിച്ച് അറസ്റു ചെയ്ത് പോലീസ് ഈ സംഭവത്തിലും സമഗ്ര അന്വേഷണം നടത്തി ഗൂഢാലോചന നടത്തിയവരെയും പ്രതികളെയും അറസ്റു ചെയ്യണമെന്നും സദാചാര പോലീസിന്റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു.
Keywords: M.C.Khamarudheen, Madikai, Murder, Kanhangad, Kasaragod