ഭര്‍ത്താവുമായി വഴക്കിട്ട യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jul 5, 2013, 15:55 IST
അമ്പലത്തറ: ഭര്‍ത്താവുമായി വഴക്കിട്ട യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തായന്നൂര്‍ എണ്ണപ്പാറ കോളിയാറിലെ കുഞ്ഞിരാമന്റെ ഭാര്യ ജയ(30)യെയാണ് വ്യാഴാഴ്ച വൈകുന്നേരം ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുഞ്ഞിരാമന്‍ ജയയുമായി വഴക്കിട്ടിരുന്നു. ഇതില്‍ പ്രകോപിതയായ ജയ കിടപ്പുമുറിയില്‍ കയറി വാതിലടക്കുകയും തൂങ്ങിമരിക്കുകയുമാണുണ്ടായതെന്നാണ് ഭര്‍ത്താവ് പോലീസിനെ അറിയിച്ചത്. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ജയയുടെ മരണം സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവിനെയും വീട്ടുകാരെയും പോലീസ് ചോദ്യം ചെയ്തു വരുന്നു. മക്കള്‍:ആനന്ദ്, നന്ദന്‍, നന്ദു.

Keywords : Ambalathara, Woman, Suicide, Death, Obituary, Kanhangad, Dead Body, Police. Case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.