ബ്ലോക്ക് സെക്രട്ടറിയെ തിരിച്ചെടുത്ത നടപടി ഡി.സി.സി മണ്ഡലം കമ്മിറ്റി തള്ളി
Jan 11, 2012, 14:45 IST
കാഞ്ഞങ്ങാട്: ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട രവീന്ദ്രന്‍ ചേടിറോഡിനെ തിരിച്ചെടുത്ത ഡി സി സി പ്രസിഡണ്ട് കെ വെളുത്തമ്പുവിന്റെ നടപടി കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തള്ളി. യാതൊരു കാരണവശാലും രവീന്ദ്രനെ അംഗീകരിക്കില്ലെന്നും മണ്ഡലം കമ്മിറ്റിയുടെ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്നും ചെവ്വാഴ്ച ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ചേര്‍ന്ന മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം അസന്നിഗ്ദമായി പ്രഖ്യാപിച്ചു. മണ്ഡലം ഭാരവാഹികളില്‍ പലരും ഡി സി സി പ്രസിഡണ്ടിന് നേരെ ആഞ്ഞടിക്കുകയായിരുന്നു.
Keywords: DCC, Kanhangad, Kasaragod