ബാലഗോകുലം താലൂക്ക് കലോത്സവങ്ങള്‍ 22ന് തുടങ്ങും
Nov 17, 2014, 10:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.11.2014) ബാലഗോകുലം 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന താലൂക്ക് കലോത്സവങ്ങള്‍ക്ക് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 22 മുതല്‍ കലോത്സവങ്ങള്‍ ആരംഭിക്കും. ഹൊസ്ദുര്‍ഗ് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കലോത്സവം 22, 23 തീയതികളില്‍ മാവുങ്കാല്‍ നന്ദനം ഓഡിറ്റോറിയത്തില്‍ നടക്കും.
22ന് രാവിലെ 9.30ന് മാവുങ്കാല്‍ സ്വാമി രാമദാസ് വിദ്യാമന്ദിരത്തില്‍ സ്റ്റേജിതര മത്സരങ്ങള്‍ നടക്കും. 23ന് രാവിലെ 9.30ന് ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാവ് പി. വിഷ്ണുപ്രിയ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബാലഗോകുലം ഹൊസ്ദുര്‍ഗ് താലൂക്ക് അധ്യക്ഷന്‍ എം. ജയകുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ രക്ഷാധികാരി ഡോ.എം. മുരളീധരന്‍ പ്രഭാഷണം നടത്തും. അജാനൂര്‍ പഞ്ചായത്തംഗങ്ങളായ ചഞ്ചലാക്ഷി, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. ഭാരതീയ വിദ്യാനികേതന്‍ ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ടി.ആര്‍. വൃന്ദയെ അനുമോദിക്കും. വൈകുന്നേരം 5.30ന് സമാപന സമ്മേളനം നടക്കും.
ഉദുമ താലൂക്ക് കലോത്സവം 29, 30 തീയതികളില്‍ പനയാല്‍ നെല്ലിയടുക്കം ഗവ. എല്‍പി സ്‌കൂളില്‍ നടക്കും. 29ന് രാവിലെ 9.30ന് സ്റ്റേജിതര മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം 3.30ന് കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും. നീലേശ്വരം നാരായണ മാരാര്‍ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം കണ്ണൂര്‍ മേഖല സഹരക്ഷാധികാരി സുകുമാരന്‍ പെരിയച്ചൂര്‍ പ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ വൈ. കൃഷ്ണദാസ് അധ്യക്ഷത വഹിക്കും. പിടിഎ പ്രസിഡണ്ട് എന്‍. കമലാക്ഷ, റിട്ട. എസ്‌ഐ വാസുദേവ പനയാല്‍, റിട്ട. ആര്‍മി കൃഷ്ണന്‍ നായര്‍ മുനിക്കല്‍ സംസാരിക്കും. വൈകുന്നേരം 5.30ന് സമാപന സമ്മേളനം നടക്കും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kasaragod, Kalolsavam, Kerala, Balagokulam.
Advertisement: