ബഹ്‌റൈനില്‍ കാറിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം
Sep 26, 2012, 22:55 IST
Reji |
30 ലക്ഷം രൂപയാണ് റെജിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിച്ചത്. നഷ്ടപരിഹാര തുകയില്‍ 3 ലക്ഷം രൂപ റെജിയുടെ മാതാവ് രോഹിണിക്കും, 27 ലക്ഷം രൂപ റെജിയുടെ ഭാര്യ ആനന്ദാശ്രമം സ്വദേശിനി അജിതയ്ക്കും മക്കള്‍ക്കും നല്‍കാനും ബഹ്‌റിന്‍ കോടതി ഉത്തരവിട്ടു. നഷ്ടപരിഹാര തുക സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
2010 ഫെബ്രുവരി 28ന് ആയിരുന്നു ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന റെജി ബഹ്‌റൈനില്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. ഇതിനെതുടര്‍ന്ന് റെജിയുടെ നാട്ടിലുള്ള ബന്ധുക്കളും ബഹ്‌റൈനിലുള്ള നാട്ടുകാരും സുഹൃത്തുക്കളും മുന്‍കൈയെടുത്ത് പ്രശസ്ത അഭിഭാഷകരായ മുനീറ അല്‍അമ്മാരി, നജക് ഹംദാന്‍ എന്നിവരെ നഷ്ടപരിഹാര കേസ് നടത്തിക്കുന്നതിന് ചുമതലപ്പെടുത്തി.
2009 ഫെബ്രുവരി 13നാണ് റെജി ബഹ്‌റൈലക്ക് പോയത്. കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനിടയില്‍ വാഹന അപകടത്തിലൂടെ റെജിയുടെ ജീവന്‍ നഷ്ടപ്പെടുകയാണുണ്ടായത്. അപകടം വരുത്തിവെച്ച കാര്‍ ഇന്‍ഷുര്‍ ചെയ്ത ഗള്‍ഫ് യൂണിയന്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കിയത്. നഷ്ടപരിഹാര തുക കോടതി മുഖാന്തിരം കൈമാറി.
റെജിയുടെ കുടുംബം അഭിഭാഷകര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയതിനാല്‍ ലീഗല്‍ ഓഫീസ് മുഖാന്തിരമാണ് പണം റെജിയുടെ കുടുംബത്തിന് കൈമാറിയതും എത്തിച്ചുകൊടുത്തതും. നഷ്ടപരിഹാര തുക റെജിയുടെ അമ്മയുടെയും ഭാര്യയുടെയും പേരില്‍ വെവ്വേറെ നല്‍കാനാണ് കോടതി ഉത്തരവ്.
Keywords: Reji, Accidental death, Kushavankunnu native, Bahrain, Compensation, Family, Kanhangad, Kasaragod