city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബളാല്‍ മരുതോം സംരക്ഷിത വനത്തില്‍ കണ്ടെത്തിയത് പ്രാചീന ശിലാലിഖിതമല്ല

ബളാല്‍: (www.kasargodvartha.com 31/07/2015) ബളാല്‍ മരുതോം സംരക്ഷിത വനത്തില്‍ കണ്ടെത്തിയത് പ്രാചീന ശിലാലിഖിതമല്ലെന്ന് പുരാവസ്തു ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍ വ്യക്തമാക്കി. വനത്തില്‍ കുടംമൂട്ടി എന്ന സ്ഥലത്ത് പൗരാണിക നിര്‍മ്മിതിയുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്നും ലിഖിതങ്ങളുണ്ടെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ ഇത് അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് അദ്ദേഹം അറിയിച്ചു.

വനത്തില്‍ കണ്ട പാടുകളൊന്നും തന്നെ ലിഖിതങ്ങളോ, രേഖപ്പെടുത്തലുകളോ അല്ല. പ്രാചീന മനുഷ്യന്റെ നിര്‍മിതികളായ ഒന്നും തന്നെ ഇവിടെ നിന്നും കണ്ടുകിട്ടിയിട്ടില്ല. പുരാവസ്തു ശാസ്ത്രപരമോ ചരിത്രപരമോ ആയി പരാമര്‍ശിക്കേണ്ടതോ പരിശോധനാര്‍ഹമായതോ ആയ യാതൊന്നും പ്രദേശത്തില്ല എന്നാണ് വകുപ്പിന്റെ നിഗമനമെന്നും ഡയറക്ടര്‍ വിശദീകരിച്ചു.

മരുതോം വനത്തില്‍ 2300 വര്‍ഷത്തിനപ്പുറമുള്ള ബ്രാഹ്മി ലിപിയും 1500 വര്‍ഷം മുമ്പുള്ള നന്ദരാജ ലിഖിതവും കണ്ടെത്തിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രചരണം.

ബളാല്‍ മരുതോം സംരക്ഷിത വനത്തില്‍ കണ്ടെത്തിയത് പ്രാചീന ശിലാലിഖിതമല്ല
ബളാല്‍ മരുതോം സംരക്ഷിത വനത്തില്‍ കണ്ടെത്തിയത് പ്രാചീന ശിലാലിഖിതമല്ല

Keywords : Balal, Forest, Kasaragod, Kanhangad, Kerala, Maruthom Forest, Dr. G Premkumar. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia