ബളാലില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി
Nov 30, 2014, 08:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2014) കാഞ്ഞങ്ങാട് ബളാല്‍ പാല്‍ചുരത്ത് പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകിട്ടോടെയാണ് പാല്‍ചുരം തട്ടിലെ പവിത്രന്റെ റബ്ബര്‍ തോട്ടത്തിലാണ് രണ്ട് ദിവസം പഴക്കം തോന്നിക്കുന്ന പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. പുല്ലരിയാന്‍ പോയ തൊഴിലാളികളാണ് പുള്ളിപ്പുലിയുടെ പുഴുവരിക്കുന്ന ജഡം കണ്ടെത്തിയത്.
ഏഴ് വയസ് പ്രായം തോന്നിക്കുന്നതാണ് പുള്ളിപ്പുലി. പരപ്പ വനത്തില്‍ നിന്ന് ഒന്നര കിലോമീറ്ററും മരതോം വനത്തില്‍ നിന്ന് 10 കിലോമീറ്ററും ദൂരമുണ്ട് പവിത്രന്റെ റബ്ബര്‍ തോട്ടത്തിലേക്ക്.
മരുതോമിന് സമീപത്തെ പാടിയില്‍ നേരത്തെ പുലിഭീതിയുണ്ടായിരുന്നു. ഇവിടത്തെ പട്ടിക വര്‍ഗ കോളിനിയില്‍ പുലി കയറി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച സംഭവവുമുണ്ടായിരുന്നു. ഇതിനിടയിലാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്.
പുലിയുടെ ജഡം കണ്ടെത്തിയ സംഭവമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ജി. പ്രദീപ്, സെക്ഷന്‍ ഓഫീസര്‍മാരായ കെ.വി ശ്രീധരന്‍, ബി. കേശവന്‍, ഫോറസ്റ്റര്‍മാരായ ഷാജിവ് കുമാര്‍, കെ.സി മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പരപ്പ മൃഗാശുപത്രിയില്‍ വെച്ച് വെറ്റിനറി സര്‍ജന്‍ ജിബിന്‍ ചെറിയാന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
സെക്സ് റാക്കറ്റിനെക്കുറിച്ച് അറിയില്ലായിരുന്നു: പ്രിയങ്ക ചോപ്ര
Keywords: Kasaragod, Kerala, Kanhangad, Leopard, Deadbody, Postmortem, Hospital, Forest, Leopard found dead.
Advertisement: