city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രകൃ­തിയെ തൊട്ട­റിഞ്ഞ് ചിത്ര­ര­ചനാ ശില്‍പ­ശാ­ല

പ്രകൃ­തിയെ തൊട്ട­റിഞ്ഞ് ചിത്ര­ര­ചനാ ശില്‍പ­ശാ­ല
കാഞ്ഞ­ങ്ങാട്: കൊയ്ത്ത് കഴിഞ്ഞ പാട­ങ്ങളും വര­മ്പു­ക­ളില്‍ നിര­യായി നില്‍ക്കുന്ന തെങ്ങു­ക­ളും, തോട്ടില്‍ കൂടി ഒഴു­കി­പ്പോ­കുന്ന തെളി­നീ­രും, പാടത്ത് പറന്ന് വന്ന് ആഹാരം തേടുന്ന വിവി­ധ­യിനം പക്ഷി­കളും തങ്ങ­ളുടെ കാന്‍വാ­സു­ക­ളി­ലേക്ക് പകര്‍ത്തി ഒരു കൂട്ടം ചിത്ര­കാ­ര­ന്മാര്‍ പ്രകൃ­തി­യുടെ പുതിയ പാഠ­ങ്ങള്‍ രചി­ച്ചു.

പുല്ലൂ­രില്‍ പ്രവര്‍ത്തി­ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപ­ന­മായ വിത്തുല്‍പ്പാ­ദന കേന്ദ്ര­ത്തിലെ ഹെക്ട­റു­ക­ളോളം പരന്ന് കിട­ക്കുന്ന പാട­ശേ­ഖ­ര­ങ്ങ­ളി­ലാണ് കുട്ടി­കള്‍ ചിത്ര­ര­ച­ന­യുടെ പ്രകൃതി പാഠ­ങ്ങള്‍ തേടി­യെ­ത്തി­യ­ത്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് വിരു­ന്നി­നെ­ത്തിയ വിവി­ധ­യിനം പക്ഷി­കള്‍, തോട്ട് വര­മ്പത്ത് നിര­യായി കാഴ്ച്ച് നില്‍ക്കുന്ന തെങ്ങു­കള്‍, വ്യത്യ­സ്ത­യി­ന­ങ്ങ­ളി­ലുള്ള പൂക്കള്‍, കുള­ക്ക­ട­വില്‍ പടര്‍ന്ന് പന്ത­ലി­ച്ചി­രി­ക്കുന്ന കാട്ടു ചെടി­കള്‍... ഇങ്ങനെ തങ്ങളുടെ മുന്നി­ലുള്ള ഒട്ട­ന­വധി വസ്തു­ക്കള്‍ കുട്ടി­കള്‍ തങ്ങ­ളുടെ ചിത്ര­ര­ച­നയ്ക്ക് മാതൃ­ക­യായി സ്വീക­രി­ച്ചു.

പ്രകൃ­തിയെ തൊട്ട­റിഞ്ഞ് ചിത്ര­ര­ചനാ ശില്‍പ­ശാ­ല
പൊതുവെ ഫൈന്‍ ആര്‍ട്‌സ് കോളേ­ജു­ക­ളിലും മറ്റു­മാണ് ഇത്ത­ര­ത്തി­ലുള്ള പുറം­വാ­തില്‍ ചിത്രീ­ക­രണ പഠനം നട­ക്കു­ന്ന­ത്. ഇത് കുട്ടി­കള്‍ക്ക് വേറി­ട്ടൊരു അനു­ഭ­വ­മായി മാറി. പുല്ലൂര്‍ ദര്‍പ്പണം കലാ­ക്ഷേ­ത്ര­ത്തിന്റെ പ്രതി­മാസ പരി­പാ­ടി­യുടെ ഭാഗ­മാ­യാണ് പ്രകൃ­തി­ പ­ഠന ചിത്ര­ര­ചനാ ശില്‍പ­ശാല സംഘ­ടി­പ്പി­ച്ച­ത്. അമ്പ­ത്ത­ഞ്ചോളം കുട്ടി­ക­ള്‍ ശില്‍പ­ശാ­ല­യില്‍ പങ്കെ­ടു­ത്തു. ചിത്ര­കാ­ര­ന്മാ­രായ രാജേ­ന്ദ്രന്‍ പുല്ലൂര്‍, മോഹ­ന­ച­ന്ദ്രന്‍ പന­യാല്‍, അനീഷ് ബന്ത­ടു­ക്ക തുട­ങ്ങി­യ­വര്‍ നേതൃത്വം നല്‍കി.

Keywords: Drawing, Competition, Darppanam, Kalakshethram, Pullur, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia