പോസ്റ്റ് ഓഫീസ് ഏജന്റുമാരുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക
Aug 11, 2012, 00:00 IST
കാഞ്ഞങ്ങാട്: പോസ്റ്റ് ഓഫീസ് ഏജന്റുമാരുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ് അസോസിയേഷന് കാസര്‍കോട് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് വ്യാപരഭവനില്‍ വെച്ച് നടന്ന സമ്മേളനം മഹിള അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി ജാനകി ഉദ്ഘാടനം ചെയ്തു. സി,കെ അശോക് കുമാര്‍ പ്രസംഗിച്ചു. എം.ജാനകി അദ്ധ്യക്ഷത വഹിച്ചു. വി വി ശാന്ത സ്വാഗതവും, പി ശോഭ നന്ദിയും പറഞ്ഞു.
Keywords: Post office agent, Conference, Kanhangad, Kasaragod