പോലീസ് മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുവാവിനെ വാര്‍ഡിലെത്തിയ പോലീസുകാര്‍ ഭീഷണിപ്പെടുത്തി
Jun 29, 2015, 11:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/06/2015) ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനത്തിനിരയായി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിനെ വാര്‍ഡില്‍ കയറിയ പോലീസ് സംഘം ഭീഷണിപ്പെടുത്തി. ബല്ലാകടപ്പുറത്തെ ഹസൈനാറിനെയാണ് പരാതി നല്‍കിയാല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കോട്ടച്ചേരിയില്‍ നിന്നാണ് അസൈനാറിനെ പോലീസ് പിടികൂടിയത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന്റെ പേരിലാണ് ഹസൈനാറിനെ കസ്റ്റഡിയിലെടുത്തത്. ബൈക്കും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ആര്‍.സി. ബുക്കിന്റെ പകര്‍പ്പും യുവാവിന്റെ കൈയിലുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് പോലീസുകാര്‍ ഹസൈനാറില്‍ നിന്ന് 700 രൂപ പിഴ ചുമത്തുകയും ചെയ്തു.
പിഴത്തുകയും ആര്‍.സി. ബുക്കുമായി ഒരുമണിക്കൂറിന് ശേഷം ഹൊസ്ദുര്‍ഗ് സ്‌റ്റേഷനിലെ കണ്‍ട്രോള്‍ യൂണിറ്റിലെത്തിയ ഹസൈനാറിനെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കാരണം അന്വേഷിച്ചപ്പോള്‍ ഒന്നും പറയാതെ പോലീസുകാര്‍ മര്‍ദനം തുടരുകയായിരുന്നു. ഇതിനിടയില്‍ പോലീസുകാര്‍ തന്റെ ഫോട്ടോയെടുത്ത് ആര്‍ക്കോ അയച്ചുകൊടുത്തതായും ഹസൈനാര്‍ പറഞ്ഞു.
പിന്നീട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായ ഹസൈനാറിനെ ചില പോലീസുകാര്‍ വാര്‍ഡില്‍ കയറി ഭീഷണിപ്പെടുത്തുകയാണുണ്ടായത്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.