പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Jul 5, 2012, 16:57 IST
കാഞ്ഞങ്ങാട്: തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സ്ത്രീ മരണപ്പെട്ടു.
തായന്നൂര്‍ കോളിയാറിലെ തായത്ത് വീട്ടില്‍ കെ കാര്‍ത്യായനി (46) യാണ് ബുധനാഴ്ച രാത്രി മരണപ്പെട്ടത്. കാര്‍ത്യായനിയുടെ ഭര്‍ത്താവ് നാരായണന്‍ (55) അത്യാസന്ന നിലയില്‍ ഇതേ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.
രണ്ടാഴ്ച മുമ്പാണ് ഭര്‍ത്താവുമായി വഴക്കുകൂടിയ കാര്‍ത്യായനി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കാര്‍ത്യായനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാരായണനും പൊള്ളലേല്‍ക്കുകയായിരുന്നു. കാര്‍ത്യായനിയുടെയും നാരായണന്റെയും നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഇരുവരെയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ദേഹമാസകലം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് സി ഐ യുടെ നിര്‍ദ്ദേശ പ്രകാരം അമ്പലത്തറ പോലീസ് അന്വേഷണം നടത്തിയിരുന്നു.

Keywords: Housewife, Obituary, Thayannur, Kanhangad, Kasaragod