പൊള്ളക്കടയില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്, 5 പേര്‍ക്ക് ഗുരുതരം
Nov 23, 2014, 14:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2014) പൊള്ളക്കട ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. പിക്കപ്പ് വാനിലെ യാത്രക്കാരായ ബംഗാളികളായ മുഹമ്മദ് അസീസ് (23), അനില്‍ (20), സുസല്‍സ (20), ദിലീപ് (18), സനു (18) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സ്വകാര്യാശുപത്രിയിലുമായും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് കാസര്‍കോടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ടൗണ്‍ടു ടൗണ്‍ ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന പിക്കപ്പ്‌വനില്‍ ഇടിക്കുകയായിരുന്നു.
ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Accident, Injured, Kasaragod, KSRTC, Bus, Hospital, Pollakkada.